ബാഴ്സലോണ : പുതിയ സീസണിനൊരുങ്ങുന്ന സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയ്ക്ക് വീണ്ടും തിരിച്ചടി. അര്‍ജന്‍റീനന്‍ സ്ട്രൈക്കർ സെർജിയോ അഗ്യൂറോയ്‌ക്കേറ്റ പരിക്കാണ് ടീമിന് പ്രതിസന്ധിയായിരിക്കുന്നത്.
വലത് തുടയ്ക്ക് പരിക്കേറ്റ താരത്തിന് പത്ത് ആഴ്ചയിലേറെ വിശ്രമം വേണ്ടി വന്നേക്കുമെന്ന് ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ വര്‍ഷം തുടക്കത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി താരമായിരുന്ന 33കാരനെ ബാഴ്‌സ സ്വന്തമാക്കിയത്. സമാനപരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ സിറ്റിക്കായി വെറും 17 മത്സരങ്ങള്‍ക്ക് മാത്രമാണ് താരം കളത്തിലിറങ്ങിയത്.
അതേസമയം 21 വര്‍ഷത്തെ ടീമുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസി ഞായറാഴ്ച ക്ലബിനോട് ഔദ്യോഗികമായി വിട പറഞ്ഞിരുന്നു.