മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് തോല്‍വി. ഡിപോര്‍ട്ടീവോ ആല്‍വേസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിനെ പരാജയപ്പെടുത്തിയത്.
ലാലിഗ: റയലിനെതിരെ വിജയവുമായി ആല്‍വേസ് - real failed news
മുന്നേറ്റ താരങ്ങളായ ലൂക്കാസ് പെരസ്, ജൊഷേലു എന്നിവരാണ് ആല്‍വേസിനായി ഗോളുകള്‍ സ്വന്തമാക്കിയത്
![ലാലിഗ: റയലിനെതിരെ വിജയവുമായി ആല്‍വേസ് റയലിന് തോല്‍വി വാര്‍ത്ത ഹസാര്‍ഡിന് പരിക്ക് വാര്‍ത്ത real failed news hazard injured news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9706296-thumbnail-3x2-asdfasdf.jpg)
മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ മുന്നേറ്റ താരം ലൂക്കാസ് പെരസ് ആല്‍വേസിന് ആദ്യ ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിലെ 49ാം മിനിട്ടില്‍ ജൊഷേലു ആല്‍വേസിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയിലെ 86ാം മിനിട്ടിലാണ് കസിമറോയിലൂടെ റയല്‍മാഡ്രിഡ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ലീഗിലെ ഈ സീസണില്‍ റയല്‍ വഴങ്ങുന്ന രണ്ടാമത്തെ തോല്‍വിയാണിത്. മത്സരത്തിനിടെ ഈഡന്‍ ഹസാര്‍ഡിന് പരിക്കേറ്റതും റയലിന് തരിച്ചടിയായി. ആല്‍വേസിന് എതിരെ പരാജയപ്പെട്ട റയല്‍, ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ നിന്നും 17 പോയിന്‍റാണ് റയലിന്‍റെ പേരിലുള്ളത്.