കേരളം

kerala

ETV Bharat / sports

ഗ്രീസ്‌മാന്‍ രക്ഷകനായി; ലാലിഗയില്‍ ബാഴ്‌സക്ക് മുന്നേറ്റം - ഇരട്ട ഗോളുമായി ഗ്രീസ്‌മാന്‍

ഫ്രഞ്ച് ലോകകപ്പ് ജേതാവ് അന്‍റോണിയോ ഗ്രീസ്‌മാന്‍റെ ഇരട്ട ഗോളിലൂടെയാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്

la liga update greizmann with double goal news ഇരട്ട ഗോളുമായി ഗ്രീസ്‌മാന്‍ ലാലിഗ അപ്പ്‌ഡേറ്റ്
ലാലിഗ

By

Published : Apr 26, 2021, 10:25 AM IST

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ കിരീട പോരാട്ടം കടുപ്പിച്ച് ബാഴ്‌സലോണ. വിയ്യാറയലിനെതിരെ ഫ്രഞ്ച് ലോകകപ്പ് ജേതാവ് അന്‍റോണിയോ ഗ്രീസ്‌മാന്‍റെ മികവിലാണ് ബാഴ്‌സയുടെ ജയം. ഗ്രീസ്‌മാന്‍റെ ഇടം കാലില്‍ നിന്നും മനോഹരമായ രണ്ട് ഗോളുകളാണ് എവേ മത്സരത്തില്‍ ബാഴ്‌സ സ്വന്തമാക്കിയത്.

ആദ്യപകുതിയില്‍ നൈജീരിയന്‍ വിങ്ങര്‍ മാന്വല്‍ ചുക്വേസ്യയിലൂടെ വിയ്യറയല്‍ ലീഡ് പിടിച്ചെങ്കിലും ഗ്രീസ്‌മാനിലൂടെ ബാഴ്‌സ തിരിച്ചെത്തി. മിഗ്വേസയുടെ പാസ്‌ സ്വീകരിച്ച ഗ്രീസ്‌മാന്‍ മനോഹരമായ ഹാഫ്‌ വോളിയിലൂടെ പന്ത് വലയിലെത്തിച്ചു. 28-ാം മിനിട്ടില്‍ സമനില പിടിച്ച ഗ്രീസ്‌മാന്‍ ഏഴ്‌ മിനിട്ടുകള്‍ക്ക് ശേഷം വിജയ ഗോള്‍ സ്വന്തമാക്കി. ഇത്തവണ വിയ്യാറയലിന്‍റെ പ്രതിരോധത്തിലെ പിഴവിലൂടെയാണ് വല കുലുക്കിയത്. ഡിഫന്‍ഡര്‍ ഫോയിത്ത് ഗോളി അസന്‍ജോക്ക് നല്‍കിയ ബാക്ക്പാസ് ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗ്രീസ്‌മാന്‍ പിടിച്ചെടുത്തു. പിന്നാലെ വലയിലേക്ക് നിറയൊഴിച്ച ഫ്രഞ്ച് ഫോര്‍വേഡ് ബാഴ്‌സക്കായി മൂന്ന് പോയിന്‍റുകള്‍ സമ്മാനിച്ചു.

രണ്ടാം പകുതിയിലും ലീഡ് ഉയര്‍ത്താന്‍ ബാഴ്‌സ ശ്രമം തുടര്‍ന്നു. ഇതിനിടെ അര്‍ജന്‍റീനന്‍ സൂപ്പര്‍ ഫോര്‍വേഡ് ലയണല്‍ മെസിയെ ഫൗള്‍ ചെയ്‌തതിന് മാനു ട്രിഗറസിന് ചുവപ്പ് കാര്‍ഡ് കിട്ടി. തുടര്‍ന്ന് പത്തുപേരുമായാണ് വിയ്യാറയല്‍ മത്സരം പൂര്‍ത്തിയാക്കിയത്.

ജയത്തോടെ ബാഴ്‌സ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് ഒപ്പത്തിനൊപ്പമാണ്. ഇരുവര്‍ക്കും 71 പോയിന്‍റ് വീതമാണുള്ളത്. ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡിന് രണ്ട് പോയിന്‍റിന്‍റെ മുന്‍തൂക്കം മാത്രമെയുള്ളൂ. ബാഴ്‌സലോണക്ക് ആറും റയലിനും അത്‌ലറ്റിക്കോ മാഡ്രിഡിനും അഞ്ച് മത്സരങ്ങള്‍ വീതവും സീസണില്‍ ശേഷിക്കുന്നുണ്ട്.

അത്‌ലറ്റികോ മുട്ടുകുത്തി

അതേസമയം ലീഗിലെ മറ്റൊരു മത്സരത്തില്‍ ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ദുര്‍ബലരായ അത്‌ലറ്റിക്കോ ബില്‍ബാവോ പരാജയപ്പെടുത്തി. റെമിറോ, മാര്‍ട്ടിനസ് എന്നിവര്‍ ബില്‍ബാവോക്കായി വല കുലുക്കിയപ്പോള്‍ സ്റ്റെഫാന്‍ സാവി അത്‌ലറ്റിക്കോ മാഡ്രിഡിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.

ABOUT THE AUTHOR

...view details