കേരളം

kerala

ETV Bharat / sports

La Liga | സാവിക്ക് കീഴില്‍ ബാഴ്‌സയ്‌ക്ക് വിജയത്തുടക്കം ; എസ്പാന്യോളിനെ ഒരു ഗോളിന് തോല്‍പ്പിച്ചു - എസ്പാന്യോളിനെ തകര്‍ത്ത് ബാഴ്‌സ

സ്പാനിഷ് ലാ ലിഗയില്‍ (La Liga ) നൗക്യാമ്പില്‍ (Nou Camp) നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് എസ്പാന്യോളിനെ തകര്‍ത്ത് ബാഴ്‌സ(FC Barcelona vs Espanyol)

barcelona vs espanyol  xavi hernandez  La Liga  സാവി ഹെര്‍ണാണ്ടസ്  ബാഴ്‌സലോണ  എസ്പാന്യോള്‍  Memphis Depay  മെംഫിസ് ഡീപേ
La Liga | സാവിക്ക് കീഴില്‍ർ ബാഴ്‌സയ്‌ക്ക് വിജയത്തുടക്കം; എസ്പാന്യോളിനെ ഒരു ഗോളിന് തോല്‍പ്പിച്ചു

By

Published : Nov 21, 2021, 2:55 PM IST

ബാഴ്‌സലോണ :പുതിയ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിന് (xavi hernandez) കീഴിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് (FC Barcelona) ജയം. സ്പാനിഷ് ലാ ലിഗയില്‍ (La Liga ) നൗക്യാമ്പില്‍ (Nou Camp) നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് എസ്പാന്യോളിനോടാണ് ബാഴ്‌സ ( FC Barcelona beat Espanyol) ജയം പിടിച്ചത്.

48ാം മിനിട്ടില്‍ മെംഫിസ് ഡീപേയാണ് (Memphis Depay) പെനാല്‍റ്റിയിലൂടെ ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. മത്സരത്തില്‍ 66 ശതമാനവും പന്ത് കൈവശംവച്ച ബാഴ്‌സ ഓണ്‍ ടാര്‍ഗറ്റിലേക്ക് ആറ് ഷോട്ടുകളും പായിച്ചു. ഫ്രാങ്കി ഡിയോങ് ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡായി.

also read: #WhereIsPengShuai| പെങ് ഷുവായി എവിടെ ? തിരോധാനം ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ

ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 20 പോയന്‍റുമായി ബാഴ്‌സ ലീഗില്‍ ആറാം സ്ഥാനത്തെത്തി. 28 പോയിന്‍റുള്ള സെവിയ്യയാണ് ഒന്നാമത്. 13 മത്സരങ്ങളില്‍ എട്ട് വിജയമാണ് സംഘത്തിനുള്ളത്. 17 പോയിന്‍റുള്ള എസ്പാന്യോള്‍ 11ാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details