ബാഴ്‌സലോണ: അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബയേണിലുള്ളപ്പോള്‍ ബാഴ്‌സലോണ മികച്ച ക്ലബാകുമെന്ന് പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍. ക്ലബുമായുള്ള പ്രശനങ്ങള്‍ പരിഹരിച്ചില്ലെങ്കിലും ഇപ്പോഴും മികച്ച താരമാണെന്ന് തെളിയിക്കാന്‍ മെസിക്കായെന്നും കോമാന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ കളിയിലും മെസിക്ക് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ സിധിക്കുന്നുണ്ടാകില്ല. പക്ഷേ ഈ സീസണ്‍ അവസാനിക്കുമ്പോഴേക്കും മെസി പഴയ പോലെ ഗോളുകള്‍ അടിച്ച്കൂട്ടുന്നത് നമുക്ക് കാണാന്‍ സാധിക്കും. മെസിയുടെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ തനിക്ക് ഇതേവരെ ആയിട്ടില്ലെന്നും കോമാന്‍ കൂട്ടിച്ചേര്‍ത്തു.
മെസിയുള്ളപ്പോള്‍ ബാഴ്‌സ സൂപ്പര്‍ ക്ലബെന്ന് കോമാന്‍
കഴിഞ്ഞ ദിവസം റയല്‍ ബെറ്റിസിന് എതിരെ സ്‌പാനിഷ് ലാലിഗയില്‍ മെസി ഇരട്ട ഗോളുകളുമായി മെസി തിളങ്ങിയ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സലോണ വിജയിച്ചിരുന്നു
കഴിഞ്ഞ ദിവസം സ്‌പാനിഷ് ലാലിഗയില്‍ റയല്‍ ബെറ്റിസിന് എതിരായ മത്സരത്തില്‍ ഇരട്ട ഗോളുകളുമായി മെസി തിളങ്ങിയിരുന്നു. ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മെസിയും കൂട്ടരും വിജയിച്ചത്. ലീഗിലെ അടുത്ത മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടം. വാന്‍ഡാ മെട്രോപൊളിറ്റാനോ സ്റ്റേഡിയിത്തില്‍ നവംബര്‍ 22ന് പുലര്‍ച്ചെ 1.30നാണ് പോരാട്ടം. സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയം മാത്രമുള്ള ബാഴ്‌സലോണ നിലവില്‍ എട്ടാം സ്ഥാനത്താണ്. തുടര്‍ജയങ്ങള്‍ സ്വന്തമാക്കിയാലെ ബാഴ്‌സലോണക്ക് ലാലിഗയിലെ കിരീട പോരാട്ടത്തില്‍ സജീവമാകാന്‍ സാധിക്കൂ.