കേരള ബ്ലാസ്റ്റേഴ്സുമായി ദീർഘകാല പങ്കാളിത്ത കരാർ ഒപ്പുവെച്ച് ജെയിൻ യൂണിവേഴ്സിറ്റി. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ഒന്നായ ജെയിൻ യൂണിവേഴ്സിറ്റിയുമായി ബ്ലാസ്റ്റേഴ്സ് അഞ്ചുവർഷത്തെ പങ്കാളിത്ത കരാറിലണ് ഒപ്പുവെച്ചത്. ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിൽ യൂണിവേഴ്സിറ്റി, കെബിഎഫ്സി അധികൃതർ വിളിച്ച സംയുക്ത വാർത്താ സമ്മേളനത്തിലാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്. ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡന്‍റ് ഡോ. ചെൻരാജ് റോയ്ചന്ദ്, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, പ്രോ-വൈസ് ചാൻസിലർ ഡോ. ജെ ലത തുടങ്ങിയവർ പങ്കെടുത്തു.
ബ്ലാസ്റ്റേഴ്സിന്‍റെ പ്രസന്‍റിംഗ് സ്പോൺസറായി ഇനി ജെയിൻ യൂണിവേഴ്സിറ്റി - ജെയിൻ യൂണിവേഴ്സിറ്റി
ബ്ലാസ്റ്റേഴ്സുമായി അഞ്ചുവർഷത്തെ പങ്കാളിത്ത കരാറിലാണ് ജെയിൻ യൂണിവേഴ്സിറ്റി ഒപ്പുവെച്ചത്. കരാർ പ്രകാരം ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ജേഴ്സിയിൽ ജെയിൻ യൂണിവേഴ്സിറ്റിയുടെ ലോഗോ ആലേഖനം ചെയ്യും.
കരാർ പ്രകാരം ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ജേഴ്സിയിൽ ജെയിൻ യൂണിവേഴ്സിറ്റിയുടെ ലോഗോ ആലേഖനം ചെയ്യും. ബ്ലാസ്റ്റേഴ്സിന്‍റെ പ്രസന്‍റിംഗ് സ്പോൺസർ എന്നാകും ജെയിൻ യൂണിവേഴ്സിറ്റി അറിയപ്പെടുക. കേരള ബ്ലാസ്റ്റേഴ്സുമായുള്ള പങ്കാളിത്തത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ജെജിഐ പ്രസിഡന്‍റ് ഡോ ചെൻരാജ് റോയ് ചന്ദ് പറഞ്ഞു. ഇന്ത്യൻ സ്പോർട്സ് രംഗത്ത് ആവേശം പകരാൻ ഐഎസ്എല്ലിന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്ര നിർമ്മാണത്തിലുള്ള പ്രതിബദ്ധതയുടെ ഭാഗമായി ജെയിൻ യൂണിവേഴ്സിറ്റി എന്നും സ്പോർട്സിന് പിന്തുണ നൽകുകയും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.