ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സീസണിലെ അവസാന എവേ മത്സരത്തിന് ഇറങ്ങും. പുതിയ പരിശീലകന്‍റെ മേല്‍നോട്ടത്തില്‍ ഊർജം കണ്ടെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നത്തെ എതിരാളികൾ എഫ്സി ഗോവയാണ്.
വിജയത്തുടർച്ചക്കായി ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവക്കെതിരെ - അനസ് എടത്തൊടിക
തുടർച്ചയായ 14 മത്സരങ്ങൾക്ക് ശേഷം ചെന്നൈയിനെതിരെ വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് മികച്ച ആത്മവിശ്വാസത്തിലാണ്.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന് എതിരെ നേടിയ തകർപ്പൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. സീസണിന്‍റെ ആദ്യ ഘട്ടത്തില്‍ ജയം കണ്ടെത്താൻ കഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിനെ കീഴടക്കിയത്. ഗോവ മികച്ച ഫോമിലാണെങ്കിലും ആ പേടി ഒന്നുമില്ലാതെയാകും ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുക. ഒന്നും നഷ്ടപ്പെടാനില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ മികച്ച രീതിയില്‍ അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ്. അതേസമയം അറ്റാക്കിലും ഡിഫൻഡിലും ഒരുപോലെ കരുത്തരായ ഗോവയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്നത്തെ ജയം അനിവാര്യമാണ്.