കൊച്ചി :ഐഎസ്എല്ലിന്‍റെ അടുത്ത സീസണിൽ ടീമിനെ ശക്തമാക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ ഈൽക്കോ ഷറ്റോറിയെ ടീമിലെത്തിച്ചതിനു പിന്നാലെ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ കുന്തമുനയായിരുന്ന നൈജീരിയന്‍ താരം ബര്‍ത്തോലോം ഒഗ്‌ബെച്ചെയെയും മഞ്ഞപ്പട റാഞ്ചാനൊരുങ്ങുന്നു. ബ്ലാസ്റ്റേഴ്‌സുമായി ഒഗ്‌ബെച്ചെ കരാറിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നോർത്ത് ഈസ്റ്റ് താരത്തെ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് - ബര്‍ത്തോലോം ഒഗ്‌ബെച്ചെ
കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ കുന്തമുനയായിരുന്ന നൈജീരിയന്‍ താരം ബര്‍ത്തോലോം ഒഗ്‌ബെച്ചെയെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് നീക്കങ്ങളാരംഭിച്ചു.
കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനെ ചരിത്രത്തിലാദ്യമായി പ്ലേഓഫ് വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഒഗ്‌ബെച്ചെ. നോര്‍ത്ത് ഈസ്റ്റിനെ ചരിത്രത്തിലാദ്യമായി പ്ലേഓഫ് വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഒഗ്‌ബെച്ചെ. 18 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടി ഗോള്‍വേട്ടയില്‍ മൂന്നാമതെത്താനും താരത്തിന് സാധിച്ചിരുന്നു.
ലോക ഫുട്‌ബോളില്‍ കളിച്ചതിന്‍റെ അനുഭവ സമ്പത്തുമായാണ് ഒഗ്‌ബെച്ചെ കഴിഞ്ഞ തവണ ഐഎസ്എല്ലിലെത്തിയത്. ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരായ പിഎസ്ജിയുടെ മുന്‍താരം കൂടിയായ താരം സ്‌പെയിന്‍, ഇംഗ്ലണ്ട്, ഹോളണ്ട്, ഗ്രീസ്, യുഎഇ എന്നീവിടങ്ങളിലെ മുന്‍നിര ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ റയല്‍ വല്ലഡോലിഡിന്‍റെയും ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ലീഗില്‍ മിഡില്‍സ്‌ബ്രോയുടെയും മുന്നേറ്റനിര താരമായയിരുന്നു ഒഗ്‌ബെച്ചെ. 2002 മുതല്‍ 20004 വരെ നൈജീരിയന്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന സ്‌ട്രൈക്കര്‍ 2002 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോകകപ്പിലും കളിച്ചിട്ടുണ്ട്.