കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാം പതിപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ആരാധകര്‍ക്കായി മെമ്പര്‍ഷിപ്പ് പ്രോഗ്രാമായ 'കെ.ബി.എഫ്.സി ട്രൈബ്‌സ് പാസ്പോര്‍ട്ട്' അവതരിപ്പിച്ചു. കെ.ബി.എഫ്.സി ട്രൈബ്‌സ് പാസ്പോര്‍ട്ട് സ്വന്തമാക്കുന്നതിലൂടെ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട ടീമുമായി ഇടപഴകുവാന്‍ അവസരം ലഭിക്കും.
ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി കെ.ബി.എഫ്.സി ട്രൈബ്‌സ് പാസ്‌പോർട്ട് - KERALA BLASTERS NEWS
ആരാധകർക്ക് മെമ്പർഷിപ്പ് പ്രോഗ്രാമുമായി കേരള ബ്ലാസ്റ്റേഴ്‌സ്. അംഗത്വമെടുക്കുന്നുവർക്ക് ടീമംഗങ്ങളുമായി ഇടപഴകാൻ അവസരം
അംഗത്വമെടുത്ത ആരാധകര്‍ക്ക് പ്രത്യേക അവസരങ്ങള്‍ ലഭ്യമാകും. ഇതിലൂടെ ഹോം മാച്ചുകള്‍ക്ക് സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകള്‍ ആദ്യം ബുക്ക് ചെയ്യാനും ആരാധകർക്ക് സാധിക്കും. കൂടാതെ ക്ലബ്ബിന്‍റെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ചില തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുമുള്ള അവസരം ലഭിക്കും.
കെ.ബി.എഫ്.സി ട്രൈബ്‌സ് പാസ്പോര്‍ട്ട് സ്വന്തമാക്കുന്നവര്‍ക്ക് ബ്ലാസ്റ്റേഴ്സിന്‍റെ പ്രത്യേക ഉത്പന്നങ്ങൾ അടങ്ങിയ മെമ്പർഷിപ്പ് കിറ്റും ലഭ്യമാകും. കൂടാതെ കെ.ബി.എഫ്.സി സംഘടിപ്പിക്കുന്ന പരിപാടികളിലേക്കുള്ള പ്രവേശനം, ഇഷ്‌ട താരങ്ങളുടെ ചിത്രങ്ങള്‍, ദൃശ്യങ്ങൾ, ക്ലബ്ബിന്‍റെ പ്രഖ്യാപനങ്ങള്‍, മറ്റ് മത്സര പദ്ധതികള്‍ എന്നിവയും ലഭിക്കും. ആരാധകര്‍ക്ക് 2019 ഒക്ടോബര്‍ എട്ട് മുതല്‍ 999 രൂപനിരക്കില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കെ.ബി.എഫ്.സി ട്രൈബ്‌സ് പാസ്പോര്‍ട്ട് അംഗത്വം നേടാം.