കേരളം

kerala

ETV Bharat / sports

മൂർച്ച കൂട്ടി മഞ്ഞപ്പട ; അൽവാരോ വാസ്കെസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് - ഹോർജെ പെരേര ഡിയസ്

അർജന്‍റീനന്‍ സ്‌ട്രൈക്കർ ഹോർജെ പെരേര ഡിയസ്, അഡ്രിയാൻ ലൂണ, ഇനസ് സിപോവിച്ച് എന്നീ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നേരത്തേ തട്ടകത്തിലെത്തിച്ചിരുന്നു.

Alvaro Vazquez  അൽവാരോ വാസ്കെസ്  Kerala Blasters  കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്  Kerala Blaster sign Alvaro Vazquez  അൽവാരോ വാസ്കെസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്  ഹോർജെ പെരേര ഡിയസ്  അഡ്രിയാൻ ലൂണ
മൂർച്ച കൂട്ടി മഞ്ഞപ്പട; അൽവാരോ വാസ്കെസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്

By

Published : Aug 29, 2021, 5:06 PM IST

കൊച്ചി : സ്‌പാനിഷ് ലാ ലിഗയിലെ സൂപ്പർ സ്ട്രൈക്കർ അൽവാരോ വാസ്കെസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. സ്‌പാനിഷ് 2–ാം ഡിവിഷൻ ലീഗിലെ സ്പോർട്ടിങ് ഗിഹോണിൽ നിന്നാണ് വാസ്കെസ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്.

അടുത്ത ദിവസങ്ങളിൽ തന്നെ താരം ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടേക്കും. എസ്‌പാന്യോൾ, ഗെറ്റഫെ, സരഗോസ ടീമുകളിൽ ഗോളടിച്ചുകൂട്ടിയ താരമാണ് വാസ്കെസ്.

സ്പോർട്ടിങ് ഗിഹോണുമായി 2022 ജൂൺ വരെ കരാറുള്ള താരം ക്ലബ്ബുമായി ഉഭയസമ്മതപ്രകാരം പിരിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

വാസ്കെസ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും മരിയോ ഫുട്ബോൾ സ്കൂളിലെ ട്രെയിനിങ് ഗ്രൗണ്ടിൽ നിന്ന് രാവിലത്തെ പരിശീലനത്തിന് മുൻപേ താരം പടിയിറങ്ങിയെന്നാണ് വിവരം. 26ന് ക്ലബ്ബും താരവും വേർപിരിയൽ രേഖകളിൽ ഒപ്പുവച്ചതായും റിപ്പോർട്ടുകളുണ്ട്.

ALSO READ:അർജന്‍റീനന്‍ സ്‌ട്രൈക്കർ ഹോർജെ പെരേര ഡിയസ് ബ്ലാസ്‌റ്റേഴ്‌സില്‍

നേരത്തേ അർജന്‍റീനന്‍ സ്‌ട്രൈക്കർ ഹോർജെ പെരേര ഡിയസിനെയും, അഡ്രിയാൻ ലൂണ, ഇനസ് സിപോവിച്ച് എന്നീ താരങ്ങളെയും ബ്ലാസ്‌റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചിരുന്നു.

ABOUT THE AUTHOR

...view details