കേരളം

kerala

ETV Bharat / sports

സഹലിന്‍റെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്സ് - സഹൽ അബ്ദുൽ സമദ്

പുതിയ കരാർ പ്രകാരം 2022 വരെ സഹൽ ബ്ലാസ്റ്റേഴ്സിൽ തുടരും

സഹൽ അബ്ദുൽ സമദ്

By

Published : May 11, 2019, 1:33 PM IST

കേരളാ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കി യുവതാരം സഹൽ അബ്ദുൽ സമദ്. 2022 വരെയാണ് താരം കരാർ പുതുക്കിയിരിക്കുന്നത്. ഐഎസ്എല്‍ അഞ്ചാം സീസണില്‍ എമേര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് സഹല്‍ അബ്‌ദുല്‍ സമദ്. ഐഎസ്എല്ലിന്‍റെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം കാഴ്ച്ചവെച്ചതാണ് മധ്യനിര താരമായ സഹലിന്‍റെ കരാർ പുതുക്കാൻ കാരണമായത്. ബ്ലാസ്റ്റേഴ്സിലെ പ്രകടത്തെ തുടർന്ന് ഇന്ത്യയുടെ അണ്ടര്‍ 23 ടീമില്‍ അരങ്ങേറ്റം കുറിക്കാനും സഹലിന് സാധിച്ചു.

ABOUT THE AUTHOR

...view details