പുതിയ പരിശീലകനെ നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ക്ലബ്ബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ പരിശീലകനായിരുന്ന ഈൽകോ ഷറ്റോരിയെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനായി നിയമിച്ചത്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനെ ഐഎസ്എൽ സെമി ഫൈനലിലെത്തിച്ച പരിശീലകനാണ് ഡച്ചുകാരനായ ഷറ്റോരി.
ഈൽകോ ഷറ്റോരി ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകൻ - ഐഎസ്എൽ
ഷറ്റോരിയുടെ വരവോടെ ഡിഫെൻസീവ് ഫുട്ബോളിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് ആക്രമണ ഫുട്ബോളിലേക്ക് മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഈൽകോ ഷറ്റോരി
നോർത്ത് ഈസ്റ്റിനെ കൂടാതെ ഈസ്റ്റ് ബംഗാൾ, യുണൈറ്റഡ് സ്പോർട്സ് എന്നീ ക്ലബ്ബുകളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് ശേഷം താത്കാലിക പരിശീലകനായി നെലോ വിൻഗാദയെ ബാസ്റ്റേഴ്സ് നിയമിച്ചിരുന്നെങ്കിലും ടീമിന്‍റെ പ്രകടനത്തിൽ മാനേജ്നെന്‍റ് തൃപ്തരായിരുന്നില്ല. ഷറ്റോരിയുടെ വരവോടെ ഡിഫെൻസീവ് ഫുട്ബോളിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് ആക്രമണ ഫുട്ബോളിലേക്ക് മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.