കേരളം

kerala

ETV Bharat / sports

ഡ്യൂറന്‍ഡ് കപ്പ് : കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം - ബ്ലാസ്റ്റേഴ്‌സിന് വിജയം

ഇന്ത്യന്‍ നേവിയെ ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്

kerala blasters  indian navy  durand cup  ഡ്യൂറന്‍ഡ് കപ്പ്  കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം  ബ്ലാസ്റ്റേഴ്‌സിന് വിജയം  അഡ്രിയാന്‍ ലൂണ
ഡ്യൂറന്‍ഡ് കപ്പ് ; കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

By

Published : Sep 11, 2021, 9:20 PM IST

കൊല്‍ക്കത്ത :ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ വിജയത്തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. മത്സരത്തിന്‍റെ 71-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയഗോള്‍ നേടിയത്.

ALSO READ:കൂട്ടത്തോടെ പിൻമാറി ഇംഗ്ലണ്ട് താരങ്ങൾ ; മലന്‍, ബെയര്‍സ്റ്റോ, വോക്‌സ് എന്നിവർ ഐപിഎല്ലിനുണ്ടാകില്ല

ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്ന് പോയന്‍റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രശാന്തിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. നിരവധി അവസരങ്ങൾ ഇരുടീമിനും ലഭിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല.

ഒമ്പതാം മിനിട്ടില്‍ പി എം ബ്രിട്ടോയിലൂടെ നേവിക്ക് ലഭിച്ച അവസരവും, പതിനെട്ടാം മിനിട്ടില്‍ രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച അവസരവും ഗോളാക്കി മാറ്റാൻ ഇരുവർക്കും ആയില്ല.

ABOUT THE AUTHOR

...view details