കൊച്ചി:മുന്‍ സെര്‍ബിയന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനാകും. അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ എത്തുന്ന 10-ാമത്തെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനാണ് വുകോമനോവിച്ച്.
സൈപ്രസ് ക്ലബ്ബായ അപ്പോല്ലോണ്‍ ലിമാസോളില്‍ നിന്നാണ് വുകോമനോവിച്ച് എത്തുന്നത്. 2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ്ബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹ പരിശീലകനായിട്ടാണ് കോച്ചിങ് കരിയര്‍ ആരംഭിച്ചത്. പിന്നീട് സ്ലൊവേക്യന്‍ ക്ലബായ സ്ലോവന്‍ ബ്രറ്റിസ്ലാവയെ പരിശീലിപ്പിച്ചു.