ബ്രസീലിയ :യൂറോ കപ്പ് പ്രീക്വര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ തോല്‍വിക്ക് പിന്നാലെ ഫ്രാന്‍സിന്‍റെ സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെയെ ആശ്വസിപ്പിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ. തല ഉയര്‍ത്തിപ്പിടിക്കാനും നാളെ ഒരു പുതിയ യാത്രയുടെ ആദ്യ ദിവസമാകട്ടെയെന്നും എംബാപ്പെയെ ടാഗ് ചെയ്തുകൊണ്ട് പെലെ ട്വീറ്റ് ചെയ്തു.
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ തോല്‍വി ഉറക്കം കെടുത്തുന്നതാണെന്ന് എംബാപ്പെ നേരത്തെ പറഞ്ഞിരുന്നു. മത്സരത്തിന് പിന്നാലെ ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഈ അധ്യായം മറക്കാന്‍ പ്രയാസമാണ്. ടൂര്‍ണമെന്‍റിലെ പുറത്താകല്‍ വലിയ സങ്കടമാണ്. ഞങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താനായില്ല. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് എന്നായിരുന്നു താരം കുറിച്ചത്.