യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യപാദ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറങ്ങാൻ ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവെന്‍റസ്. യൂറോകപ്പ് യോഗ്യതാ റൗണ്ടിൽ പരിക്കേറ്റ് പുറത്തായ റൊണാൾഡോ പൂർണമായും പരിക്കിന്‍റെ പിടിയിൽ നിന്നും മോചിതനാകാത്ത സാഹചര്യത്തിലാണ് റൊണാൾഡോയെ കളിപ്പിക്കുന്നില്ലെന്ന തീരുമാനം പരിശീലകൻ മാസിമിലാനോഅല്ലെഗ്രി എടുത്തത്. സെർബിയക്കെതിരായ മത്സരത്തിനിടെയാണ് റൊണാൾഡോ പരിക്കേറ്റ് പുറത്തായത്.
ചാമ്പ്യൻസ് ലീഗിന്‍റെ ക്വാര്‍ട്ടറിൽ അയാക്സിനെതിരെ റൊണാൾഡോ കളിക്കില്ലെന്ന് പരിശീലകൻ - മാസിമിലാനോ അല്ലെഗ്രി
പരിക്കിന്‍റെ പിടിയിൽ നിന്നും മോചിതനാകാത്ത സാഹചര്യത്തിലാണ് റൊണാൾഡോയെ കളിപ്പിക്കുന്നില്ലെന്ന തീരുമാനം പരിശീലകൻ അല്ലെഗ്രി എടുത്തത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ അട്ടിമറിച്ച് ക്വാർട്ടറിലെത്തിയ അയാക്സുമായാണ് യുവെന്‍റസ് ഏറ്റുമുട്ടുന്നത്. നേരത്തെ റൊണാൾഡോയുടെ ഹാട്രിക് മികവിലാണ് പ്രീക്വാർട്ടറിൽ അത്‌ലറ്റികോ മാഡ്രിഡിനെ മറികടന്ന് യുവെ ക്വാർട്ടറിലെത്തിയത്. ഏപ്രിൽ 11-നാണ് ക്വാർട്ടറിലെ ആദ്യപാദ മത്സരം നടക്കുന്നത്.