ബാഴ്‌സലോണ: ലയണല്‍ മെസിയുടെ ബാഴ്‌സലോണയെ നിലംപരിശാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള യുവന്‍റസ്. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗ കാമ്പില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ കരുത്തരുടെ ജയം.
മെസിയെയും കൂട്ടരെയും തകര്‍ത്ത് യുവന്‍റസ് - champions league win news
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള യുവന്‍റസ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണയെ പരാജയപ്പെടുത്തിയത്
സൂപ്പര്‍ പോരാട്ടത്തില്‍ പെനാല്‍ട്ടിയിലൂടെ സ്വന്തമാക്കിയ ഇരട്ട ഗോളുമായി റൊണാള്‍ഡോ തിളങ്ങി. ആദ്യ പകുതിയിലെ 13ാം മിനിട്ടിലും രണ്ടാം പകുതിയിലെ 52ാം മിനിട്ടിലുമാണ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്. 20ാം മിനിട്ടില്‍ അമേരിക്കന്‍ മധ്യനിര താരം വെസ്റ്റണ്‍ മക്കെയിനാണ് യുവന്‍റസിനായി മൂന്നാമത്തെ ഗോള്‍ സ്വന്തമാക്കിയത്.
ജയത്തോടെ ഗ്രൂപ്പ് ജിയില്‍ നിന്നും ചാമ്പ്യന്‍മാരായി യുവന്‍റസിന് പ്ലേ ഓഫിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ഗോള്‍ ശരാശരിയില്‍ മുമ്പില്‍ നില്‍ക്കുന്നതിനാലാണ് യുവന്‍റസിന് ബാഴ്‌സയെ മറികടക്കാന്‍ സാധിച്ചത്.