അലൈൻസ് സ്റ്റേഡിയം: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ 84, സ്പാനിഷ് ലാലിഗയില്‍ 311, ഇപ്പോഴിതാ ഇറ്റാലിയൻ സിരി എയില്‍ 51. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ വേട്ടയാണിത്. ഇതോടെ ലോകത്തെ മൂന്ന് പ്രധാന ലീഗിലും 50 ഗോളുകൾ നേടുന്ന ആദ്യ താരമായും ക്രിസ്റ്റ്യാനോ മാറി. ഇന്ന് ലാസിയോയ്ക്ക് എതിരെ ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോൾ മികവില്‍ യുവന്‍റസ് വിജയം സ്വന്തമാക്കി. 51-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയും 54 -ാം മിനിട്ടില്‍ മനോഹരമായ ക്രോസിലൂടെയുമാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്.
റോണോയുടെ ചിറകിലേറി യുവന്‍റസ്: സിരി എ കിരിടത്തിനരികെ - യുവന്‍റസ്
51-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയും 54 -ാം മിനിട്ടില്‍ മനോഹരമായ ക്രോസിലൂടെയുമാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്. ഇന്നത്തെ ജയത്തോടെ സിരി എയില്‍ തുടർച്ചയായ ഒൻപതാം കിരീട നേട്ടത്തോട് യുവന്‍റസ് കൂടുതല്‍ അടുത്തു
റോണോയുടെ ചിറകിലേറി യുവന്‍റസ്: സിരി എ കിരിടത്തിനരികെ
83-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ലാസിയോ തിരിച്ചുവരവിന് ശ്രമിച്ചെങ്കിവും വൈകിപ്പോയിരുന്നു. ഇന്നത്തെ ജയത്തോടെ സിരി എയില്‍ തുടർച്ചയായ ഒൻപതാം കിരീട നേട്ടത്തോട് യുവന്‍റസ് കൂടുതല്‍ അടുത്തു. അതേസമയം, ലാസിയോ തോറ്റതോടെ ഇന്‍റർ മിലാൻ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്‍ററുമായി യുവന്‍റസിന് എട്ട് പോയിന്‍റ് ലീഡ് വ്യത്യാസമുണ്ട്. പോയിന്‍റ് പട്ടികയില്‍ അറ്റ്ലാന്‍റ മൂന്നാമതും ലാസിയോ നാലാമതുമാണ്.