ഐ ലീഗില്‍ ഈ സീസണില്‍ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ച മലയാളി താരം ജോബി ജസ്റ്റിൻ ഐഎസ്എല്ലിലേക്ക്. മൂന്ന് വർഷത്തെ കരാറിന് എടികെയാണ് ജോബിയെ സ്വന്തമാക്കിയത്.
ജോബി ജസ്റ്റിൻ ഇനി എടികെയ്ക്ക് വേണ്ടി കളിക്കും - ഐ-ലീഗ്
ജോബി ജസ്റ്റിനെ റാഞ്ചി എടികെ. ഈ സീസണില്‍ ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്കോററായിരുന്നു ജോബി.
ഈ ഐ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകൾ നേടിയ ഇന്ത്യൻ താരമായിരുന്നു ജോബി ജസ്റ്റിൻ. കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള ജോബി പിന്നീട് കെഎസ്ഇബിക്ക് വേണ്ടി കേരള പ്രീമിയർ ലീഗ് കളിച്ചിരുന്നു. ഇവിടെ നിന്നാണ് താരം ബംഗാളിലേക്ക് ചേക്കേറിയത്. ഏകദേശം 90 ലക്ഷം രൂപയാണ് ജോബിക്ക് ഒരു വർഷം ലഭിക്കുക. ഈസ്റ്റ് ബംഗാളില്‍ ലഭിച്ചിരുന്നതിന്‍റെ ഇരട്ടിയാണിത്.
ഇന്ത്യൻ ടീമിന്‍റെ ഭാവിതാരമാകും എന്ന് കരുതപ്പെടുന്ന ജോബിയെ സ്വന്തമാക്കാനായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അടക്കമുള്ള ടീമുകൾ ശ്രമിച്ചിരുന്നു. വരും വർഷങ്ങളില്‍ ഇന്ത്യൻ ജേഴ്സിയണിയുകയാണ് തന്‍റെ ലക്ഷ്യമെന്ന് ജോബി പറഞ്ഞു.