2014 ബ്രസീല്‍ ലോകകപ്പില്‍ ജര്‍മ്മനിയുടെ കിരീട നേട്ടത്തിൽ സുപ്രധാന പങ്കു വഹിച്ച തോമസ് മുള്ളര്‍, ജെറോം ബോട്ടേങ്, മാറ്റ് ഹമ്മല്‍സ് എന്നീ സൂപ്പർ താരങ്ങള്‍ ഇനി ജർമ്മൻ ദേശീയ ടീമിന്‍റെ ഭാഗമാകില്ലെന്ന് പരിശീലകൻ ജോക്കിം ലോ.
ജർമ്മന്‍ ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്നും മുള്ളറെ ഒഴിവാക്കി - മാറ്റ് ഹമ്മല്‍സ്
റഷ്യന്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ജര്‍മ്മൻ ടീമില്‍ വൻ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് പരിശീലകൻ ലോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
![ജർമ്മന്‍ ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്നും മുള്ളറെ ഒഴിവാക്കി](https://etvbharatimages.akamaized.net/etvbharat/images/768-512-2621026-274-304a7fa8-2ef0-4633-b78c-eff58b2ede14.jpg)
റഷ്യന്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ജര്‍മ്മൻ ടീമില്‍ വൻ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് പരിശീലകൻ ലോ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സമീപകാലത്ത് ഫോം മങ്ങിയ മുള്ളർ, പ്രതിരോധ താരങ്ങളായ ഹമ്മല്‍സ്, ബോട്ടേങ് എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കുന്നത്. ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്‍റെ ആദ്യ ഇലവന്‍ താരങ്ങളാണ് മൂവരുമെന്നതാണ് ശ്രദ്ധേയം.
സമീപകാലത്തായി ജര്‍മ്മന്‍ പ്രതിരോധനിര ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. ഈ സാഹചര്യത്തില്‍ രണ്ട് പ്രതിരോധ താരങ്ങളുടെയും കാര്യത്തില്‍ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ മുള്ളറെ ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. 2019 ജർമ്മൻ ടീമിന്‍റെ പുതിയ തുടക്കമായിരിക്കുമെന്നും 2020 യൂറോ കപ്പ് ലക്ഷ്യമിട്ട് യുവനിരക്ക് പ്രധാന്യമുള്ള ടീമാണ് തന്‍റെ മനസിലുള്ളതെന്നും ലോ അറിയിച്ചു.