ബ്യൂണസ് ഐറിസ്:ഇതിഹാസ താരം ജാവിയർ മഷെറാനോയെ അണ്ടർ 20 ടീമിന്റെ പരിശീലകനായി നിയമിച്ചതായി അർജന്റൈൻ ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു. അടുത്ത വര്‍ഷം ജനുവരിയിലാണ് 37കാരനായ മഷെറാെേനാ ടീമിന്റെ ചുമതലയേല്‍ക്കുക.
2020 നവംബറില്‍ ഫുട്ബോളില്‍ നിന്നും വിരമിച്ച താരത്തിന്റെ ആദ്യ പരിശീലക വേഷം കൂടിയാണിത്. ഡിഫൻസീവ് മിഡ്ഫീൽഡറായും സെൻട്രൽ ഡിഫൻഡറായും കളിച്ചിരുന്ന മഷെറാനൊ 15 വര്‍ഷങ്ങളിലായി 147 മത്സങ്ങളില്‍ അർജന്റീനയ്ക്കായി പന്ത് തട്ടിയിട്ടുണ്ട്.