ബേസൽ: സ്വിറ്റ്സർലൻഡിനെതിരെ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിലെ സമനിലയോടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കി ഇറ്റലി. ഏറ്റവുമധികം മത്സരങ്ങളിൽ തോൽവിയറിയാത്ത ദേശീയ ടീമെന്ന റെക്കോർഡാണ് ഇറ്റലി സ്വന്തമാക്കിയത്. 36 മത്സരങ്ങളാണ് തോൽവിയറിയാതെ ഇറ്റലി പൂർത്തിയാക്കിയത്.
പരാജയമില്ലാതെ 35 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ബ്രസീലിന്‍റെയും, സ്പെയിന്‍റെയും നേട്ടമാണ് ഇറ്റലി തിരുത്തിക്കുറിച്ചത്. കോച്ച് മാൻസീനിക്ക് കീഴിൽ മൂന്ന് വർഷത്തോളമായി തോൽവി അറിയാതെയാണ് ഇറ്റലി മുന്നേറുന്നത്.