മിലാന്: ഇറ്റാലിയന്‍ കപ്പിന്‍റെ ആദ്യപാദ സെമി ഫൈനലില്‍ എസി മിലാനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച് യുവന്‍റസ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇഞ്ച്വറി ടൈമില്‍ പൈനാല്‍ട്ടിയിലൂടെ ഗോൾ കണ്ടെത്തിയതാണ് യുവന്‍റസിന് തുണയായത്. ബൈസിക്കിൾ കിക്കിലൂടെ കിക്കിലൂടെ ഗോൾ നേടാനുള്ള ക്രിസ്റ്റ്യാനോയുടെ ശ്രമം മിലാന്‍റെ പ്രതിരോധ താരം ഡേവിഡ് കലാബ്രിയയുടെ കൈകളില്‍ തട്ടി. തുടർന്ന് യുവന്‍റസ് അപ്പീല്‍ നല്‍കിയതിനെ തുടർന്ന് റഫറി വീഡിയോ അസിസ്റ്റ് റഫറിയുടെ സഹായത്തോടെ പെനാല്‍ട്ടി അനുവദിച്ചു. കിട്ടിയ അവസരം ക്രിസ്റ്റ്യാനോ പാഴാക്കിയില്ല.
ഇറ്റാലിയന്‍ കപ്പ്; ക്രിസ്റ്റ്യാനോയുടെ ഗോളില്‍ യുവന്‍റസിന് സമനില - ക്രിസ്റ്റ്യാനോ വാർത്ത
ഇറ്റാലിയന്‍ കപ്പില്‍ എസി മിലാന് എതിരായ രണ്ടാം പാദ സെമി ഫൈനല്‍ മാർച്ച് അഞ്ചാം തീയ്യതി യുവന്‍റസിന്‍റെ ഹോം ഗ്രൗണ്ടില്‍ നടക്കും.
നേരത്തെ 71-ാം മിനിട്ടില്‍ തിയോ ഹെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായി കളിച്ച മിലാന് പിന്നീട് ഒരു ഗോൾ കണ്ടെത്താനുമായില്ല. മിലാനായി 61-ാം മിനിട്ടില്‍ ആന്‍റി റെബിച്ചാണ് ഗോൾ നേടിയത്. ഇതോടെ മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു. മിലാന് എതിരായ രണ്ടാം പാദ സെമി ഫൈനലില്‍ അലൈന്‍സ് സ്‌റ്റേഡിയത്തില്‍ മാർച്ച് അഞ്ചിന് നടക്കും. മത്സരം ഗോൾരഹിത സമനിലയില്‍ അവസാനിച്ചാല്‍ പോലും യുവന്‍റസിന് ഫൈനല്‍ ബെർത്ത് ഉറപ്പിക്കാനാകും. 2020-ല്‍ ഇതേവരെ കളിച്ച എല്ലാ മത്സരങ്ങളിലും ക്രിസ്റ്റ്യാനോ ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം ഒരു ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ സൂപ്പർ താരം ഇബ്രാഹിമോവിച്ച് ഗോൾ നേടാഞ്ഞത് മിലാന് ക്ഷീണമുണ്ടാക്കി. 2010-11 സീസണില്‍ മിലാന്‍ സീരി എ കിരീടം സ്വന്തമാക്കാൻ ഇബ്രാഹിമോവിച്ച് മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ലോസ് ആഞ്ജലീസ് ഗാലക്‌സിയില്‍ നിന്നാണ് സ്വീഡിഷ് താരം എസി മിലാനിലേക്ക് വീണ്ടും ചേക്കേറിയത്.