മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഏഴാം സീസണിലെ എല്ലാ അങ്കങ്ങളും ഗോവയില്‍. കൊവിഡ് 19 പശ്ചാത്തലത്തിലാണ് ഗോവയിലെ മൂന്ന് വേദികളിലേക്കായി മത്സരങ്ങള്‍ ചുരുക്കിയതെന്ന് ഐഎസ്‌എല്‍ ട്വീറ്റ് ചെയ്‌തു. നവംബറില്‍ തുടങ്ങുന്ന ടൂര്‍ണമെന്‍റ് അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും നടക്കുക.
ഐഎസ്എല്‍; അങ്കം ഗോവയില്‍
കൊവിഡ് 19 പശ്ചാത്തലത്തില്‍ മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്ഥമായി ഐഎസ്‌എല്‍ മത്സരങ്ങള്‍ ഗോവയിലെ മൂന്ന് വേദികളിലായി നടത്താനാണ് തീരുമാനം
ഫത്തോർഡ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, ബാംബോലിം അത്‌ലറ്റിക് സ്‌റ്റേഡിയം, വാസ്‌കോ തിലക് മൈതാൻ സ്‌റ്റേഡിയം എന്നിവയാണ് വേദികളായി കണക്കാക്കിയത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗോവ, ഗോവ ഫുട്ബോള്‍ അസോസിയേഷന്‍ എന്നിവ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തും. എല്ലാ ക്ലബുകള്‍ക്കും പരിശീലനത്തിനായി പ്രത്യേകം ഗ്രൗണ്ടുകള്‍ ഗോവയില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ക്ലബുകള്‍ക്ക് ഇവ കൈമാറുന്നതിന് മുമ്പ് വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കും.
നിരവധി പ്രത്യേകതകളാണ് ഐഎസ്‌എല്‍ ഏഴാം സീസണുള്ളത്. എടികെ മോഹന്‍ബഗാനുമായി ലയിച്ചതോടെ പുതിയമുഖമാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള ക്ലബിനുള്ളത്. മുംബൈ സിറ്റി എഫ്‌സിയുമായി സഹകരിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് തീരുമാനിച്ചതും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. കഴിഞ്ഞ സീസണുകളില്‍ എവേ ഹോം മത്സരങ്ങളായാണ് ഐഎസ്‌എല്‍ നടന്നിരുന്നത്. ഇതുകാരണം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരങ്ങള്‍ നേരില്‍ കണ്ട് ആസ്വദിക്കാന്‍ സാധിച്ചിരുന്നു.