കേരളം

kerala

ETV Bharat / sports

ഐഎസ്എല്‍: കൊമ്പന്‍മാര്‍ ഇന്ന് ഒഡീഷക്ക് എതിരെ - ഐഎസ്‌എല്‍ പോരാട്ടം വാര്‍ത്ത

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ രണ്ടാം ജയം തേടി ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ആദ്യം ജയം ലക്ഷ്യമിട്ടിറങ്ങുന്ന ഒഡീഷ എഫ്‌സിയാണ് എതിരാളികള്‍

blasters win news  isl fight news  ഐഎസ്‌എല്‍ പോരാട്ടം വാര്‍ത്ത  ബ്ലാസ്റ്റേഴ്‌സിന് ജയം വാര്‍ത്ത
ഐഎസ്‌എല്‍

By

Published : Jan 7, 2021, 6:41 PM IST

വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ്സി പോരാട്ടം. സീസണിൽ ഇതുവരെ എട്ട് മത്സരങ്ങൾ പിന്നിട്ട ബ്ലാസ്റ്റേഴ്സിന്‍റെ പേരില്‍ ഒരു ജയം മാത്രമാണുള്ളത്. ആറ് പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ 10ാം സ്ഥാനത്താണ്. ജയം കൂടാതെ മൂന്ന് സമനിലും നാല് തോല്‍വിയും കൊമ്പന്‍മാരുടെ അക്കൗണ്ടിലുണ്ട്. ലീഗിൽ ആദ്യ വിജയം നേടിയതിന് ശേഷം തൊട്ടടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത് കാരണം മഞ്ഞപ്പട നിരാശയിലാണ്.

മുംബൈക്കെതിരായ അവസാന മത്സരത്തില്‍ കൊമ്പന്‍മാര്‍ക്ക് തിരിച്ചടിയായത് പ്രതിരോധത്തിലെ പാളിച്ചകളാണ്. പരിചയസമ്പന്നനായ ഡിഫന്‍ഡര്‍ കോസ്റ്റ നമോയിനേസുവിന്റെ പിഴവുകള്‍ മുതലെടുത്താണ് മുംബൈ രണ്ട് തവണയും പന്ത് വലയില്‍ എത്തിച്ചത്. മികച്ച ഫിനിഷറുടെ അഭാവം കൊമ്പന്‍മാരുടെ നിരയില്‍ നിഴലിക്കുന്നുണ്ട്. ടീമിന്റെ മധ്യനിര രണ്ടാം പകുതിയുടെ നിര്‍ണായ അവസരങ്ങളില്‍ പരാജയപ്പെടുന്നതും, മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കാൻ സാധിക്കാത്തതും പരിഹരിക്കുകയാണ് പരിശീലകന്‍ കിബു വിക്കൂന നേരിടുന്ന പ്രധാന വെല്ലുവിളി.

കൈവന്ന അവസരങ്ങൾ ഫിനിഷിങ്ങിലെ പിഴവ് മൂലം സഹൽ സി മുഹമ്മദ് കൈവിട്ടതും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മുന്നേറ്റ നിരയിലെ പ്രധാനിയായ ഗാരി ഹൂപ്പര്‍ ഇതേവരെ ഒരു ഗോള്‍ മാത്രമാണ് സീസണില്‍ സ്വന്തമാക്കിയത്. മറ്റൊരു സ്ട്രൈക്കറായ ജോർദാൻ മുറേയുടെ സംഭാവനയാകട്ടെ രണ്ട് ഗോളും. ഇരു താരങ്ങളുടെയും ഓൺ ടാർഗറ്റ് ഷോട്ടുകളും താരതമ്യേന കുറവാണ്.

പരിക്കേറ്റു മടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സിഡോഞ്ചക്ക് പകരം ടീമിലെത്തിയ സ്പാനിഷ് ഡിഫൻസീവ് മിഡ്ഫീൽഡർ ജുവാണ്ടെ ലോപ്പസ് ഇന്ന് ബൂട്ടണിയില്ല എന്നതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. താരം നിലവില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്.

എതിരാളികളായ ഒഡീഷ എട്ട് ഐഎസ്‌എല്‍ പോരാട്ടങ്ങളുടെ ഭാഗമായെങ്കിലം ജയം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എട്ടു മത്സരങ്ങളിൽ നിന്നായി രണ്ടു സമനിലയും ആറു തോൽവിയും നേടിയ ഒഡിഷ പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. ആദ്യ ജയം തേടി ഇറങ്ങുന്ന ഒഡീഷയും പൂര്‍ണ ആത്മവിശ്വാസത്തിലല്ല. ഇതുവരെ കളിച്ച എട്ട് ലീഗ് മത്സരങ്ങളില്‍ നിന്നും രണ്ട് പോയിന്‍റ് മാത്രമാണ് ഒഡീഷക്കുള്ളത്. ഒഡീഷയുടെ മുന്നേറ്റ നിരക്കും പ്രതിരോധ നിരക്കും ഇതേവരെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. എട്ടു മത്സരങ്ങളിൽ നിന്നും ആറ് ഗോളുകൾ നേടിയ ടീം പക്ഷെ 14 ഗോളുകൾ വഴങ്ങിയിരുന്നു. സീസണില്‍ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീം ഒഡീഷ എഫ്സിയാണ്. ഒഡീഷ നിരയില്‍ മാർസെലിന്യോ മാത്രമാകും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയര്‍ത്തുക. കൊമ്പന്‍മാര്‍ക്ക് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് മാര്‍സെലിന്യോ. ആദ്യ 11ലെ മാർസെലിന്യോയുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് ഭീഷണിയാകും.

ABOUT THE AUTHOR

...view details