ഐ.എസ്.എല്ലിൽ ഇന്ന് ജെംഷെഡ്പൂർ-ബെംഗളൂരു എഫ്.സി.യെ നേരിടും. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരുന്നു. എന്നാൽ യോഗ്യത നേടാൻ കഴിയാതിരുന്ന ജെംഷെഡ്പൂർ ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങുന്നത്.
ചെന്നൈയിനോടുള്ള മത്സരത്തിലെ മോശം പ്രകടനമാണ് ജെംഷഡ്പൂരിന്‍റെ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതാക്കിയത്. കൂടാതെ സീസണിൽ ഒമ്പത് സമനില വഴങ്ങിയതും ജെംഷഡ്പൂരിന്‍റെ പ്ലേഓഫ് സാധ്യതകൾക്ക് വിള്ളലേൽപ്പിച്ചു. ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരെ സ്വന്തം കാണികൾക്ക് മുന്നിൽ തകർക്കാനാകും ജെംഷെഡ്പൂരിന്‍റെ ശ്രമം.