ഹൈദരാബാദ്: ഐഎസ്എല്ലില്‍ പ്ലേ ഓഫ് ചിത്രം വ്യക്തമായി. ലീഗ് തലത്തില്‍ ഇന്നലെ നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞതോടെയാണ് പ്ലേ ഓഫ് ചിത്രം തെളിഞ്ഞത്. 39 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള എഫ്‌സി ഗോവയും 29 പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ് ആദ്യ പ്ലേ ഓഫ് പോരാട്ടം. 34 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള എടികെയും 30 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്‌സിയും തമ്മില്‍ രണ്ടാമത്തെ പ്ലേ ഓഫ് പോരാട്ടത്തില്‍ ഏറ്റുമുട്ടും.
ഐഎസ്എല്‍ പ്ലേ ഓഫ് ചിത്രമായി; ഇനി ആവേശപ്പോരിന്‍റെ നാളുകൾ - play off news
സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരം ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള എഫ്‌സി ഗോവയും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍
ഐഎസ്എല്‍
ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടില്‍ ഫെബ്രുവരി 29-നാണ് ആദ്യ പ്ലേ ഓഫ് മത്സരം. ഇരു ടീമുകളുടേയും രണ്ടാം പ്ലേഓഫ് മാർച്ച് ഏഴിന് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫത്തോർഡാ സ്റ്റേഡിയത്തില്‍ നടക്കും.
മാർച്ച് ഒന്നാം തീയ്യതിയാണ് ബംഗളൂരു എഫ്‌സിയും എടികെയും തമ്മിലുള്ള പ്ലേ ഓഫ് മത്സരങ്ങൾക്ക് തുടക്കമാവുക. ബംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം. ഇരു ടീമുകളുടേയും രണ്ടാം പ്ലേ ഓഫ് മത്സരം കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാർഡനില്‍ മാർച്ച് എട്ടിന് നടക്കും.