ബംഗളൂരു:ഐഎസ്എല്ലില്‍ പ്ലേ ഓഫിന് മുന്നോടിയായി നടന്ന വമ്പന്‍ പോരാട്ടം സമനിലയില്‍. നിലവിലെ ചമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയും പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള എടികെയും രണ്ട് ഗോൾ വീതം അടിച്ച് പിരിഞ്ഞു. കളി അവസാനിക്കാന്‍ നാല് മിനിട്ട് മാത്രം ശേഷിക്കുമ്പോഴായിരുന്നു എടികെയുടെ മുന്നേറ്റം. അതുവരെ ഏകപക്ഷീയമായ രണ്ട് ഗോളിന് മുന്നിലായിരുന്നു ബംഗളൂരു. 84-ാം മിനിട്ടില്‍ ഏഡു ഗാർഷ്യയും അവസാന നിമിഷം മൈക്കിൾ സൂസൈരാജും എടികെക്കായി ഗോൾ നേടി.
ഐഎസ്എല്‍; വമ്പന്‍മാർ സമനിലയില്‍ പിരിഞ്ഞു - ഐഎസ്‌എല്‍ വാർത്ത
എടികെക്ക് എതിരെ ബംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ച് പിരിഞ്ഞു
ആദ്യ പകുതിയിലായിരുന്നു ബംഗളൂരുവിന്‍റെ ഗോളുകൾ. 18-ാം മിനിട്ടില്‍ ദിമാസ് ദെല്‍ഗാഡോയും 35-ാം മിനിട്ടില്‍ ഫ്രാത്തറും ആതിഥേയർക്കായി ഗോളുകൾ സ്വന്തമാക്കി. ഇരു ടീമുകളുടെയും പ്ലേ ഓഫിന് മുമ്പുള്ള ലീഗിലെ അവസാന മത്സരമായിരുന്നു ഇത്. പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള എടികെക്ക് 34 പോയിന്‍റും മൂന്നാം സ്ഥാനത്തുള്ള ബംഗളൂരുവിന് 30 പോയിന്‍റുമാണ് 39 പോയിന്‍റുള്ള എഫ്‌സി ഗോവയാണ് ഒന്നാം സ്ഥാനത്ത്. 28 പോയിന്‍റുള്ള ചെന്നൈയിന്‍ എഫ്‌സിയാണ് നാലാം സ്ഥാനത്ത്. ഈ ടീമുകൾ പ്ലേ ഓഫ് മത്സരങ്ങളില്‍ മാറ്റുരക്കും.