ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഉദ്‌ഘാടന മത്സരത്തില്‍ ഇരു ടീമുകളുടെയും പ്ലേയിങ് ഇലവന്‍ പുറത്ത്. അല്‍ബിനോ ഗോമസ്, കെ.പ്രശാന്ത്, കോസ്റ്റ, ബകാരി കോനെ, നോങ്ഡാംപ നാവോരെം, ജെസ്സെല്‍ കാര്‍നെയ്‌റോ, സഹല്‍ അബ്ദുള്‍ സമദ്, സെര്‍ജിയോ സിഡോഞ്ച, വിന്‍സെന്റ് ഗോമസ്, ഋത്വിക് ദാസ്, ഗാരി കൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. സിഡോഞ്ചയാണ് നായകന്‍.
ഐഎസ്‌എല്ലിന് തുടക്കം; ആദ്യ കിക്കെടുത്ത് കൊല്‍ക്കത്ത - ഐഎസ്‌എല്‍ കിക്കോഫ് വാര്‍ത്ത
ഗോവയിലെ ബാംബോളം ജിഎംസി സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം.
അരിന്ദം ഭട്ടാചാര്യ, മുന്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാന്‍, ടിരി, പ്രീതം കോട്ടല്‍, പ്രബിര്‍ ദാസ്, പ്രണോയ് ഹാല്‍ദര്‍, ഹാവി ഫെര്‍ണാണ്ടസ്, കാള്‍ മക്ഹഗ്, എഡു ഗാര്‍സിയ, മൈക്കിള്‍ സൂസായ്‌രാജ്, റോയ് കൃഷ്ണ എന്നിവര്‍ എടികെയുടെ ആദ്യ ഇലവനില്‍ കളിക്കും. പ്രീതം കോട്ടലാണ് നായകന്‍. ടോസ് നേടിയ എടികെ മോഹന്‍ബഗാന്‍ ആദ്യ കിക്കെടുത്തു
ഇതുവരെ 14 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അഞ്ചുതവണ കൊല്‍ക്കത്ത വിജയച്ചു. പക്ഷേ കഴിഞ്ഞ സീസണില്‍ ടന്ന രണ്ട് മത്സരത്തിലും കൊല്‍ക്കത്തക്ക് കാലിടറിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ നാലുതവണ വിജയം സ്വന്തമാക്കി. അഞ്ചുതവണ മത്സരം സമനിലയിലായി.