വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആദ്യപാദ സെമി ഫൈനലില്‍ പോരാട്ടത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ തളച്ച് ഗോവ എഫ്‌സി. ആവേശപ്പോരിനൊടുവില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് പിരിഞ്ഞു. ഗോവക്ക് വേണ്ടി പെനാല്‍ട്ടിയിലൂടെ ഇഗോര്‍ അംഗുലോയാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നാലെ ഹ്യൂഗോ ബൗമോസ് മുംബൈക്ക് വേണ്ടി സമനില പിടിച്ചു.
ഐഎസ്‌എല്‍; സെമി പോരാട്ടങ്ങള്‍ക്ക് സമനില തുടക്കം - isl draw news
എഫ്‌സി ഗോവയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള ആദ്യ സെമി ഫൈനല്‍ മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് വീതം ഗോള്‍ അടിച്ച് പിരിഞ്ഞു
രണ്ടാം പകുതിയിലും ഗോവയാണ് ആദ്യ ലീഡ് ഉയര്‍ത്തിയത്. സേവിയര്‍ ഗാമയിലൂടെയാണ് ഗോവ ലീഡ് പിടിച്ചത്. എന്നാല്‍ ആ ലീഡിന് രണ്ട് മിനിട്ടിന്‍റെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നാലെ മൗര്‍ട്ടാഡ ഫൗളിലൂടെ മുംബൈ സമനില പിടിച്ചു. ഗോവ മൂന്നും മുംബൈ നാലും ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്ത മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി. ഇരു ടീമുകളും ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തപ്പോള്‍ മുംബൈക്ക് നാലും ഗോവക്ക് രണ്ടും യെല്ലോ കാര്‍ഡുകള്‍ ലഭിച്ചു. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി ഫൈനല്‍ മത്സരം അടുത്ത തിങ്കളാഴ്‌ച നടക്കും. നാളെ നടക്കുന്ന അടുത്ത സെമി ഫൈനല്‍ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും എടികെ മോഹന്‍ബഗാനും നേര്‍ക്കുനേര്‍ വരും.