പനജി: ഐഎസ്എല്ലിൽ തുടർച്ചയായ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാൾ എസ്.സിക്കെതിരെ. തിലക് മൈതാനില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ മത്സരത്തില്‍ ഒഡിഷയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്ത ആത്മ വിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സുള്ളത്. എന്നാല്‍ സീസണില്‍ ഒരു ജയം പോലും നേടാന്‍ ഈസ്റ്റ് ബംഗാളിനായിട്ടില്ല.
അഡ്രിയാൺ ലൂണ, അൽവാരോ വാസ്‌കെസ് എന്നിവരുടെ പ്രകടനം ടീമിന് പ്രതീക്ഷയാണ്. സഹലും വിൻസന്റ് ബാരറ്റോയും അവസരത്തിനൊത്ത് ഉയർന്നാൽ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തളയ്‌ക്കുക ഈസ്റ്റ് ബംഗാളിന് എളുപ്പമാവില്ല. ഗോളി അൽബിനോ ഗോമസ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാണ്. പ്രഭ്‌സുഖൻ ഗില്ലായിരിക്കും അൽബിനോയ്‌ക്ക് പകരക്കാരനായി ഗോൾ വലയ്‌ക്ക് മുന്നിലെത്തുക.