പനാജി: ഐഎസ്‌എല്‍ ഏഴാം സീസണിലെ ആദ്യ ഗോള്‍ എടികെ മോഹന്‍ബഗാന്‍റെ മുന്നേറ്റ താരം റോയ് കൃഷ്‌ണക്ക് സ്വന്തം. കേരളാ ബ്ലാസ്റ്റേഴ്‌സിന് എതിരായ ഉദ്‌ഘാടന മത്സരത്തില്‍ 68ാം മിനിട്ടിലാണ് ഫിജിയന്‍ താരം ഗോള്‍ കണ്ടെത്തിയത്. കഴിഞ്ഞ സീസണിലെ ഗോള്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള താരമാണ് റോയ് കൃഷ്‌ണ. നിലവിലെ ചാമ്പ്യന്‍മാരായ എടികെക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ 21 മത്സരങ്ങളില്‍ നിന്നായി 15 ഗോളുകളാണ് റോയ് കൃഷ്‌ണ സ്വന്തമാക്കിയത്.
ഐഎസ്‌എല്‍; ആദ്യഗോളുമായി റോയ് കൃഷ്‌ണ, ലീഡുയര്‍ത്തി എടികെ - isl goal news
കേരളാ ബ്ലാസ്റ്റേഴ്‌സിന് എതിരായ ഉദ്‌ഘാടന മത്സരത്തിലെ 68ാം മിനിട്ടിലാണ് എടികെ മോഹന്‍ബഗാന്‍റെ ഫിജിയന്‍ മുന്നേറ്റ താരം റോയ് കൃഷ്‌ണ ഗോള്‍ നേടിയത്
റോയ് കൃഷ്‌ണ
മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ഗോള്‍ അടിക്കുന്നത് വരെ രണ്ട് സബ്‌സ്റ്റിറ്റ്യൂട്ടുകളാണ് ഇറങ്ങിയത്. നോങ്ഡാംപ നാവോരെമിന് പകരം സെയ്‌ത്യാസെന്‍ ഇറങ്ങി. എടികെ മോഹന്‍ബഗാനില്‍ പ്രണോയ്‌ക്ക് പകരം മന്‍വീറിന് അവസരം ലഭിച്ചു.