പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നവംബര്‍ മാസത്തിലെ താരമായി എടികെ മോഹന്‍ബഗാന്‍റെ മുന്നേറ്റ താരം റോയ് കൃഷ്‌ണയെ തെരഞ്ഞെടുത്തു. ആരാധകരും ഫുട്‌ബോള്‍ രംഗത്തെ വിദദ്ധരും ചേര്‍ന്നാണ് റോയ് കൃഷ്‌ണയെ തെരഞ്ഞെടുത്തത്.
ഐഎസ്‌എല്‍: നവംബറിലെ താരമായി റോയ് കൃഷ്‌ണ - roy krishna with goal news
കഴിഞ്ഞ മാസം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ബഗാന്‍ പന്ത് തട്ടിയ രണ്ട് മത്സരത്തിലും ഫിജിയന്‍ മുന്നേറ്റ താരം റോയ് കൃഷ്‌ണ ഗോളടിച്ചിരുന്നു
റോയ് കൃഷ്‌ണ
കഴിഞ്ഞ മാസം കേരളാ ബ്ലാസ്റ്റേഴ്‌സിന് എതിരെയും ഈസ്റ്റ് ബംഗാളിന് എതിരെയും കളിച്ച മത്സരങ്ങളില്‍ റോയ് കൃഷ്‌ണ ഗോളുകള്‍ സ്വന്തമാക്കി. വാല്‍സ്‌കിസ്, സഹതാരം അനിരുദ്ധ് താപ എന്നിവരെ മറികടന്നാണ് റോയ് കൃഷ്‌ണ പുരസ്‌കാരം സ്വന്തമാക്കിയത്.
ജംഷഡ്‌പൂര്‍ എഫ്‌സിക്ക് എതിരെയാണ് ഐഎസ്‌എല്ലില്‍ എടികെ മോഹന്‍ബഗാന്‍റെ അടുത്ത മത്സരം. തിങ്കളാഴ്‌ച രാത്രി 7.30നാണ് പോരാട്ടം. സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച എടികെ ഒമ്പത് പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.