കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്‍റെ ആറാം പതിപ്പിന് കൊച്ചിയില്‍ വര്‍ണാഭമായ തുടക്കം. ജവര്‍ഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കവിഞ്ഞൊഴുകിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി സീസണ്‍ ഉദ്‌ഘാടനം ചെയ്‌തു.
ഐഎസ്എല്ലിന് കൊച്ചിയില്‍ കൊടിയേറി; സ്റ്റേഡിയം മഞ്ഞക്കടലാക്കി മഞ്ഞപ്പട
ജവര്‍ഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കവിഞ്ഞൊഴുകിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി സീസണ്‍ ഉദ്‌ഘാടനം ചെയ്‌തു. ബോളിവുഡ് താരം ടൈഗര്‍ ഷെറോഫിന്‍റെ നൃത്തവും ഉദ്‌ഘാടന ചടങ്ങിനോട് അനുബന്ധിച്ച് അരങ്ങേറി
പക്ഷേ ഉദ്‌ഘാടന ചടങ്ങിന്‍റെ അവതാരകനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. വ്യക്തിപരമായ കാരണത്താല്‍ ദുല്‍ഖറിന് എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ എല്ലാ നിരാശകളെയും മാറ്റി ബോളിവുഡ് താരം ടൈഗര്‍ ഷെറോഫ് അരങ്ങിലെത്തിയപ്പോള്‍ സ്റ്റേഡിയം ആര്‍ത്തിരമ്പി. ജിമിക്കി കമ്മലിന്‍റെ താളവും സ്റ്റേഡിയത്തില്‍ അലതല്ലി. നിത അംബാനി സ്‌റ്റേഡിയത്തിലെത്തി കാണികളെ അഭിസംബോധന ചെയ്‌തു.
തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ കൂടുതല്‍ കലാപരിപാടികള്‍ നടന്നില്ലെങ്കിലും കനത്ത മഴയെ അവഗണിച്ച് എത്തിയ ഫുട്‌ബോള്‍ ആരാധകര്‍ ചടങ്ങിന്‍റെ മാറ്റ് കൂട്ടി. കലാപരിപാടികള്‍ക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്‍റെയും കൊല്‍ക്കത്തയുടെയും താരങ്ങള്‍ ബൂട്ടുകെട്ടി മൈതാനത്ത് ഇറങ്ങിയതോടെ ഇന്ത്യന്‍ ഫുട്ബോള്‍ ഉത്സവത്തിന് കൊടിയേറി. ഇനിയുള്ള ആറ് മാസം ഇന്ത്യന്‍ കായിക പ്രേമികള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന് ആലേഖനം ചെയ്‌ത ആ ചെറിയ തുകല്‍ പന്തിലേക്ക് ചുരുങ്ങും. "കമോണ്‍ ഇന്ത്യ ലെറ്റ്‌സ് ഫുട്‌ബോള്‍....."