തിലക് മൈതാന്‍: ഐഎസ്‌എല്ലില്‍ വെള്ളിയാഴ്‌ച നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒഡിഷ എഫ്.സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡിഷ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്.
ഗോള്‍ രഹിത സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ 81ാം മിനിട്ടിലാണ് ഒഡീഷയുടെ വിജയ ഗോള്‍ പിറന്നത്. ജൊനാതാസ് ഡി ജീസസാണ് ലക്ഷ്യം കണ്ടത്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് തൊയ്ബ സിങ് നല്‍കിയ ക്രോസിന് തല വെച്ചാണ് ജീസസിന്‍റെ ഗോള്‍ നേട്ടം.
also read: 'കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണം' ; തട്ടിപ്പില്‍ വിനോദ് കാംബ്ലിക്ക് നഷ്‌ടമായത് 1.14 ലക്ഷം രൂപ
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഒഡീഷയ്‌ക്കായി. നാല് മത്സരങ്ങളില്‍ മൂന്ന് വിജയമുള്ള സംഘത്തിന് ഒമ്പത് പോയിന്‍റാണുള്ളത്. അഞ്ച് മത്സരങ്ങളിൽ നിന്നും നാല് വിജയങ്ങളോടെ 12 പോയിന്‍റുമായി മുംബൈ സിറ്റിയാണ് തലപ്പത്തുള്ളത്.
അതേസമയം അഞ്ച് മത്സരങ്ങളില്‍ ഒരു വിജയവും ഒരു സമനിലയുമായി നാല് പോയിന്‍റുള്ള നോര്‍ത്ത് ഈസ്‌റ്റ് ഒമ്പതാം സ്ഥാനത്താണ്.