കേരളം

kerala

ETV Bharat / sports

ISL: ഐഎസ്‌എല്ലില്‍ ഒഡിഷയെ സമനിലയില്‍ തളച്ച് ഗോവ - ഐഎസ്‌എല്‍

ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്.

ISL: Odisha FC vs FC Goa Highlights  ISL  Odisha FC vs FC Goa  ഐഎസ്‌എല്‍  ഒഡിഷ എഫ്‌സിയ-എഫ്‌സി ഗോവ
ISL: ഐഎസ്‌എല്ലില്‍ ഒഡിഷയെ ഗോവ സമനിലയില്‍ തളച്ചു

By

Published : Dec 25, 2021, 9:55 AM IST

പനാജി: ഐഎസ്‌എല്ലില്‍ ഒഡിഷ എഫ്‌സി-എഫ്‌സി ഗോവ മത്സരം സമനിലയില്‍. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. മത്സരത്തിന്‍റെ ആദ്യ പകുതയില്‍ ഐവാന്‍ ഗോണ്‍സാലസിലൂടെ ഗോവയാണ് മുന്നിലെത്തിയത്. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജൊനാതാസ് ജീസസിലൂടെ ഒഡിഷ ഒപ്പം പിടിച്ചു.

42ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ഒരു കോര്‍ണര്‍ കിക്കാണ് ഈ ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിന് അകത്തേക്ക് വന്ന പന്തിന് ഐബാന്‍ ഡോഹ്‌ളിങ് തലവെച്ചെങ്കിലും ഗോണ്‍സാലസിന്‍റെ കാലിലെത്തി. ഈ പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട കാര്യം മാത്രമേ ഗോണ്‍സാലസിന് ഉണ്ടായിരുന്നുള്ളു.

രണ്ടാം പകുതിയുടെ 53ാം മിനിട്ടിലാണ് ഒഡിഷയുടെ സമനില ഗോള്‍ പിറന്നത്. നന്ദകുമാര്‍ ശേഖറിന്‍റെ മുന്നേറ്റത്തില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ താരം പന്ത് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയെങ്കിലും ഗോവന്‍ ഗോളി ധീരജ് സിങ് തട്ടിയകറ്റി. എന്നാല്‍ കാലില്‍ വന്ന പന്ത് ജൊനാതാസ് അനായാസം വലയിലെത്തിച്ചു.

also read: '23 വർഷത്തെ യാത്ര അവിസ്മരണീയമാക്കിയ ഏവര്‍ക്കും നന്ദി' ; വിരമിക്കല്‍ പ്രഖ്യാപനവുമായി ഹര്‍ഭജന്‍

മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ 12 പോയന്‍റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയരാന്‍ ഒ‍‍ഡിഷയ്‌ക്കാവുമായിരുന്നു. നിലവില്‍ ഏഴ്‌ മത്സരങ്ങളില്‍ 10 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ഒഡിഷ. മൂന്ന് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.

അതേസമയം എട്ടാം സ്ഥാനത്താണ് ഗോവ. ഏഴ്‌ മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റാണ് സംഘത്തിനുള്ളത്. രണ്ട് വീതം വിജയവും സമനിലയുമുള്ള സംഘം മൂന്ന് മത്സരങ്ങളില്‍ തോല്‍വി വഴങ്ങി.

ABOUT THE AUTHOR

...view details