ബംബോലി : ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരും പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരുമായ കരുത്തരായ മുംബൈ സിറ്റി എഫ്‌സിക്കെതിരെ വൻ അട്ടിമറി നടത്തി ഒഡിഷ എഫ്‌സി. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഒഡിഷയുടെ വിജയം. ജെറി മാവിമിങ്‌താങയുടെ ഇരട്ട ഗോളിന്‍റെ മികവിലാണ് ഒഡിഷ അട്ടിമറി വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്‍റെ നാലാം മിനിട്ടിൽ തന്നെ മുംബൈയെ ഞെട്ടിച്ചുകൊണ്ട് ഒഡിഷ ലീഡ് നേടി. അറിഡായ് സുവാരസിന്‍റെ വകയായിരുന്നു ഗോൾ. എന്നാൽ തൊട്ടുപിന്നാലെ 11-ാം മിനിട്ടിൽ അഹമ്മദ് ജാഹുവിലൂടെ മുംബൈ സമനില ഗോൾ നേടി. തുടർന്ന് 38-ാം മിനിട്ടിൽ ഇഗോൾ അംഗൂളോയിലൂടെ മുംബൈ ലീഡെടുത്തു. ഇതോടെ ആദ്യ പകുതി 2-1 ന് അവസാനിച്ചു.