ഭുവനേശ്വർ: ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജംഷഡ്‌പൂർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തളച്ച് ഒഡീഷ എഫ്‌സി. ഐഎസ്എല്ലില്‍ ഒഡീഷയുടെ മൂന്നാമത്തെ വിജയമാണ് ഇത്. മുന്നേറ്റ താരം അരിഡാനെ സാന്‍റാനയുടെ ഇരട്ടഗോളുകളിലൂടെയാണ് ഒഡീഷ ജയം സ്വന്തമാക്കിയത്. 28-ാം മിനുട്ടിലും ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമിലുമായിരുന്നു സാന്‍റാനയുടെ ഗോൾ. മധ്യനിര താരം എയ്‌റ്റോര്‍ മോണ്‍റോ പെനാല്‍ട്ടിയിലൂടെ ജംഷഡ്‌പൂരിന്‍റെ ആശ്വാസ ഗോൾ നേടി. മോണ്‍റോയുടെ ലീഗിലെ ആദ്യ ഗോളാണിത്. ഒഡീഷയുടെ പ്രതിരോധ പിഴവിലൂടെയാണ് ജംഷഡ്‌പൂരിന് പെനാല്‍ട്ടി ലഭിച്ചത്.
ഐഎസ്എല്‍; ജംഷഡ്‌പൂരിനെ തളച്ച് ഒഡീഷ - Odisha FC news
ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജംഷഡ്‌പൂർ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഓഡീഷ പരാജയപ്പെടുത്തി
സാന്‍റാന
മത്സരം ജയിച്ചതോടെ ഒഡീഷ പോയിന്‍റ് നിലയില്‍ ഒരു സ്ഥാനം മെച്ചപെടുത്തി ആറാമതായി. ലീഗില്‍ ഇതേവരെ മൂന്ന് വിജയങ്ങളാണ് ഒഡീഷയുടെ പേരിലുള്ളത്. ജനുവരി ആറിന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഒഡീഷ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. അടുത്ത മാസം രണ്ടിന് നടക്കുന്ന മത്സരത്തില്‍ ജംഷഡ്‌പൂർ എഫ്‌സി നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും.