കേരളം

kerala

ETV Bharat / sports

ഐഎസ്‌എല്‍; കൊമ്പന്‍മാരെ തകർത്ത് ഒഡീഷ - isl today news

കേരളാ ബ്ലാസ്റ്റേഴ്‌സിന് എതിരായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഒഡീഷ എഫ്‌സിയുടെ ജയം

ഐഎസ്‌എല്‍ ഇന്ന് വാര്‍ത്ത  ബ്സാസ്റ്റേഴ്‌സിന് തോല്‍വി വാര്‍ത്ത  isl today news  blasters failed news
ഒഡീഷ എഫ്‌സി

By

Published : Jan 7, 2021, 9:57 PM IST

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോല്‍വി ആവര്‍ത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രതിരോധ നിരയില്‍ ഇന്ത്യന്‍ താരങ്ങളെ അണിനിരത്തി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ഒഡീഷക്കായി ഡിയേഗോ മൗറീഷ്യോ ഇരട്ട ഗോളുകളുമായി തിളങ്ങി. രണ്ടാം പകുതിയിലെ 49ാം മിനിട്ടിലും 59ാം മിനിട്ടിലുമായിരുന്നു മൗറീഷ്യോ പന്ത് വലയിലെത്തിച്ചത്. ആദ്യ പകുതിയിലെ 42ാം മിനിട്ടില്‍ സ്റ്റീവന്‍ ടെയ്‌ലറും ഒഡീഷക്കായി ഗോള്‍ സ്വന്തമാക്കി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോള്‍ ദാനമായി നല്‍കി. ബ്ലാസ്റ്റേഴ്‌സിന്‍റെ മധ്യനിര താരം ജീക്ക്സണ്‍ സിങ്ങിന്‍റെ ഓണ്‍ ഗോളിലൂടെയാണ് ഒഡീഷ അക്കൗണ്ട് തുറന്നത്.

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജോര്‍ദാന്‍ മുറെ, ഗാരി ഹൂപ്പര്‍ എന്നിവര്‍ ഗോള്‍ സ്വന്തമാക്കി. പന്തടക്കിന്‍റെ കാര്യത്തിലും പാസുകളുടെ കാര്യത്തിലും മുന്നില്‍ നിന്ന ഒഡീഷ ഷോട്ടുള്‍ ഉതിര്‍ക്കുന്നതില്‍ ഒരു പടി മുന്നിലായിരുന്നു. മത്സരത്തില്‍ ഉടനീളം ബ്ലാസ്റ്റേഴ്‌സ് 13 ഫൗളുകള്‍ വരുത്തിയപ്പോള്‍ ഒഡീഷക്ക് ആറ് മഞ്ഞ കാര്‍ഡുകളെ ഏറ്റുവാങ്ങേണ്ടി വന്നുള്ളൂ.

മത്സരത്തില്‍ ജയിച്ചെങ്കിലും ഒഡീഷ ലീഗിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമാണ് ഒഡീഷയുടെ അക്കൗണ്ടിലുള്ളത്. ആറ് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒഡീഷക്ക് തൊട്ടുമുകളില്‍ 10ാം സ്ഥാനത്ത് തുടരുകയാണ്.

ABOUT THE AUTHOR

...view details