കേരളം

kerala

ETV Bharat / sports

ISL : ആദ്യ ജയം തേടി ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരെ - ISL 2021-22

Kerala Blasters vs Northeast United FC : മുന്‍ മത്സരങ്ങളുടെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ഈസ്‌റ്റിനെതിരെ (Northeast United FC) ബ്ലാസ്‌റ്റേഴ്‌സിന് (Kerala Blasters) നേരിയ മുന്‍തൂക്കമുണ്ട്

Northeast United FC  Northeast United FC  ISL  Kerala Blasters vs Northeast United FC  ഐഎസ്‌എല്‍  കേരള ബ്ലാസ്‌റ്റേഴ്‌സ്  നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  രാഹുല്‍ കെപി  rahul kp
ISL: ആദ്യ ജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ

By

Published : Nov 25, 2021, 6:56 PM IST

ഫത്തോഡ : ഐഎസ്‌എല്ലിന്‍റെ എട്ടാം സീസണില്‍ ആദ്യ ജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നിറങ്ങും. രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുക. ഫത്തോഡ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

ആദ്യ മത്സരങ്ങളില്‍ ഇരു സംഘവും സമാന മാര്‍ജിനില്‍ (4-2ന്) തോല്‍വി വഴങ്ങിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനെ എടികെ മോഹന്‍ ബഗാന്‍ കീഴടക്കിയപ്പോള്‍ ബെംഗളൂരു എഫ്‌സിയോടാണ് നോർത്ത് ഈസ്റ്റ് തോല്‍വി വഴങ്ങിയത്.

പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ചിന് കീഴില്‍ ആദ്യ ജയം തേടുന്ന ബ്ലാസ്‌റ്റേഴ്‌സിന് രാഹുല്‍ കെപി പരിക്കേറ്റ് പുറത്തായത് തിരിച്ചടിയാണ്. ഇതോടെ കെ പ്രശാന്തിന് നറുക്ക് വീഴാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ ​ഗോള്‍വഴങ്ങിയെങ്കിലും ഗോള്‍ വലയ്‌ക്ക് കീഴില്‍ അല്‍ബിനോ ​ഗോമസ് തുടര്‍ന്നേക്കും.

also read: India vs New Zealand : തിരിച്ചടിച്ച് ശ്രേയസും ജഡേജയും ; കിവീസിനെതിരെ ഇന്ത്യ സുരക്ഷിത നിലയില്‍

നിഷു കുമാര്‍ പരിക്കില്‍ നിന്ന് മോചിതനായി പരിശീലനത്തിനിറങ്ങിയെങ്കിലും ആദ്യ ഇലവനില്‍ സാധ്യതയില്ല. റൈറ്റ് ബാക്കായി സന്ദീപ് സിങ്ങിനേയും പരിഗണിച്ചേക്കും. നേര്‍ത്ത് ഈസ്‌റ്റ് നിരയില്‍ ആദ്യ മത്സരത്തില്‍ പരിക്ക് മൂലം കളിക്കാതിരുന്ന ഉറുഗ്വേയന്‍ താരം ഫെഡറിക്കോ ഗാലെഗോയും ഓസ്‌ട്രേലിയന്‍ താരം പാട്രിക് ഫ്ലോട്ട്മാനും ഇടം പിടിച്ചേക്കും.

അതേസമയം മുന്‍ മത്സരങ്ങളുടെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ഈസ്‌റ്റിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന് നേരിയ മുന്‍തൂക്കമുണ്ട്. നേരത്തെ 14 മത്സരങ്ങളില്‍ ഇരു സംഘവും ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് മത്സരങ്ങള്‍ ജയിക്കാന്‍ മഞ്ഞപ്പടയ്‌ക്കായിട്ടുണ്ട്. നാല് മത്സരങ്ങള്‍ നോര്‍ത്ത്ഈസ്റ്റിനൊപ്പം നിന്നപ്പോള്‍ അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

ABOUT THE AUTHOR

...view details