പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പരാജയമറിയാതെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നോട്ട്. ചെന്നൈയിന്‍ എഫ്‌സിക്ക് എതിരെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ആക്രമിച്ച് കളിച്ച ഇരു ടീമുകള്‍ക്കും നിരവധി ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒരിക്കല്‍ പോലും പന്ത് വലയില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറായി തിളങ്ങിയ നോര്‍ത്ത് ഈസ്റ്റിന്‍റെ ഖസ കാമറയാണ് കളിയിലെ താരം. 28 വയസുള്ള കാമറ ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനയില്‍ നിന്നാണ് ഐഎസ്‌എല്ലില്‍ പന്ത് തട്ടാന്‍ എത്തിയത്.
ഐഎസ്‌എല്‍: നോര്‍ത്ത് ഈസ്റ്റ്, ചെന്നൈയിന്‍ മത്സരം സമനിലയില്‍ - isl today news
തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. നോര്‍ത്ത് ഈസ്റ്റിന്‍റെ ഖസ കാമറയാണ് കളിയിലെ താരം
ഐഎസ്‌എല്‍
ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുമായി നോര്‍ത്ത് ഈസ്റ്റ് 10ാം സ്ഥാനത്താണ്. എതിരാളികളായ ചെന്നൈയിന്‍ എഫ്‌സി അഞ്ച് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്‍റുമായി എട്ടാം സ്ഥാനത്തും.