പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി പോരാട്ടം. രാത്രി 7.30ന് ഗോവയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ എടികെ മോഹന്‍ബഗാനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന്‍റെ ക്ഷീണം മാറ്റാനാണ് നോര്‍ത്ത് ഈസ്റ്റ് ഇന്നിറങ്ങുന്നത്. ഗുര്‍മീത് സിങ്ങിന്‍റെ സേവുകളാണ് അന്ന് കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്നും നോര്‍ത്ത് ഈസ്റ്റിനെ രക്ഷിച്ചത്.
ഐഎസ്‌എല്‍: ഇന്ന് നോര്‍ത്ത് ഈസ്റ്റും ഹൈദരാബാദും നേര്‍ക്കുനേര്‍ - hyderabad want to continue winning news
ഇന്ത്യന്‍ സൂപ്പര്‍ ലീഗല്‍ ഹൈദരാബാദ് എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള പോരാട്ടം ഇന്ന് രാത്രി 7.30ന് ആരംഭിക്കും.

സ്‌പാനിഷ് പരിശീലകന്‍ ജറാര്‍ഡ് നൂസിന് കീഴില്‍ കളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം നിലവില്‍ ലഭിക്കുന്നില്ല. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഹൈദരാബാദിനെതിരെ മുന്‍തൂക്കം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് നോര്‍ത്ത് ഈസ്റ്റ് സംഘം.
മറുഭാഗത്ത് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. മുന്നേറ്റ താരം അഡ്രിയാനെ സാന്‍റെ ഗോളടിക്കാതിരുന്നിട്ടും ചെന്നൈിയന്‍റെ വല നിറക്കാന്‍ സാധിച്ചത് ഹൈദരാബാദിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സാന്‍റെക്കൊപ്പം വിങ്ങര്‍ ഹാളിചരണ്‍ കൂടി ചേരുന്ന ഹൈദരാബാദിന്‍റെ മുന്നേറ്റം ശക്തമാണ്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ വിങ്ങര്‍ ഇരട്ട ഗോളുകളാണ് സ്വന്തമാക്കിയത്. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. കസബാ ലാസ്‌ലോയുടെ തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പാവുകയാണെങ്കില്‍ ഇത്തവണ പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാമെന്ന കണക്ക് കൂട്ടലിലാണ് ഹൈദരാബാദ് എഫ്‌സി.