ഫത്തോഡ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ ചെന്നൈയിനെ തോല്‍പ്പിച്ചത്. നിശ്ചിത സമയം അവസാനിക്കാന്‍ നാല് മിനിട്ടുകള്‍ മാത്രം രാഹുല്‍ ഭെകെയാണ് മുംബൈക്കായി ലക്ഷ്യം കണ്ടത്.
മത്സരത്തിന്‍റെ 70 ശതമാനവും പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്തിയ മുംബൈക്ക് പന്ത് വലയിലെത്തിക്കാന്‍ 86ാം മിനിട്ടിലാണ് സാധിച്ചത്. അഹമ്മദ് ജാഹുവിന്‍റെ ഫ്രീ കിക്കിന് തലവെച്ചാണ് രാഹുല്‍ ഭെകെയുടെ പന്ത് വലയിലെത്തിച്ചത്.