കേരളം

kerala

ETV Bharat / sports

ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധ താരം ലാൽറുവത്താരയെ സ്വന്തമാക്കി ഒഡിഷ എഫ്.സി - ഐഎസ്എല്‍

മൂന്ന് വര്‍ഷത്തെ കരാറിലാണ് 26കാരനായ താരത്തെ ഒഡിഷ ടീമിലെത്തിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ്  odisha fc  kerala blasters  lalruatthar  ലാൽറുവത്താര  ഐഎസ്എല്‍  ഒഡീഷ എഫ്.സി
ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധ താരം ലാൽറുവത്താരയെ സ്വന്തമാക്കി ഒഡീഷ എഫ്.സി

By

Published : Jun 4, 2021, 8:39 PM IST

ഭുവനേശ്വര്‍ : കേരള ബ്ലാസ്റ്റേഴ്‌സുമായുളള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെ പ്രതിരോധ താരം ലാൽറുവത്താരയെ സ്വന്തമാക്കി ഒഡിഷ എഫ്.സി. മൂന്ന് വര്‍ഷത്തെ കരാറിലാണ് 26കാരനായ താരത്തെ ഒഡിഷ ടീമിലെത്തിച്ചത്. നാല് സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിലുള്ള താരത്തിന്‍റെ കരാര്‍ മെയ് 31ന് അവസാനിച്ചിരുന്നു.

also read: 'തോല്‍പ്പിക്കാന്‍ എളുപ്പമല്ലെന്ന് ഇന്ത്യ കാണിച്ചുതന്നു': ഫെലിക്സ് സാഞ്ചസ്

അതേസമയം കഴിഞ്ഞ സീസണിൽ വെറും അഞ്ച് തവണ മാത്രമാണ് ലാൽറുവത്താര ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടാനിറങ്ങിയത്. ആദ്യ സീസണുകളിലെ മികവ് ആവര്‍ത്തിക്കാകാതെ വന്നതോടെയാണ് താരവുമായുള്ള കരാർ പുതുക്കേണ്ടെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് തീരുമാനിച്ചത്.

ABOUT THE AUTHOR

...view details