പനാജി: ഐഎസ്‌എല്‍ ആദ്യമായി കൊല്‍ക്കത്ത ഡര്‍ബിക്ക് അരങ്ങാവുന്നു. എടികെ മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും വെള്ളിയാഴ്‌ച നടക്കുന്ന ഐഎസ്‌എല്ലില്‍ നേര്‍ക്കുനേര്‍ വരും. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ലോക ഫുട്‌ബോളിലെ ആ ഡര്‍ബി ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് കൂടി അവകാശപ്പെട്ടതാണ്. കൊവിഡ് 19 കാരണം ഇത്തവണ ഗോവയിലാണ് ഡര്‍ബി നടക്കുന്നതെങ്കിലും കൊല്‍ക്കത്തയിലെ കരുത്തര്‍ കൊമ്പ് കോര്‍ക്കുന്നത് ആഘോഷിക്കാനിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. വെള്ളിയാഴ്‌ച രാത്രി 7.30നാണ് പോരാട്ടം.
ഐഎസ്‌എല്‍; കളംപിടിക്കാന്‍ കൊല്‍ക്കത്ത ഡര്‍ബി - isl toady news
കഴിഞ്ഞ ആറ് സീസണുകളില്‍ നിന്നും വ്യത്യസ്ഥമായി ഈസ്റ്റ് ബംഗാള്‍ ഇത്തവണ ഐഎസ്‌എല്ലിന്‍റെ ഭാഗമായതോടെയാണ് കൊല്‍ക്കത്ത ഡര്‍ബി യാഥാര്‍ഥ്യമാകുന്നത്
കേരള ബ്ലാസ്റ്റേഴ്‌സിനെ ഉദ്ഘാടനമത്സരത്തില്‍ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാന്‍ ഐഎസ്‌എല്‍ ഏഴാം പതിപ്പിന് തുടക്കമിട്ടത്. പരിക്കേറ്റ മൈക്കല്‍ സുസൈരാജിന് പകരം സുഭാശിഷ് ബോസ് ടീമിലെത്തും. ഫിജിയന്‍ മുന്നേറ്റ താരം റോയ് കൃഷ്ണക്ക് ഒപ്പം ഡേവിഡ് വില്യംസും എടികെക്ക് വേണ്ടി കളിക്കും. സന്ദേശ് ജിങ്കനും പ്രീതം കോട്ടാലും ടിരിയും ഉള്‍പ്പെട്ട പ്രതിരോധവും എടികെക്ക് മുതല്‍കൂട്ടാവും.
മറുഭാഗത്ത് ലിവര്‍പൂളിന്‍റെ മുന്‍താരം റോബി ഫ്ലവറാണ് ഈസ്റ്റ് ബംഗാളിന്‍റെ പരിശീലകന്‍. നായകനായി സ്കോട്ടിഷ് താരം ഡാനി ഫോക്‌സും ഉപനായകനായി ആന്‍റണി പില്‍കിങ്ടണും ഈസ്റ്റ്ബംഗാളിനായി ബൂട്ടുകെട്ടും. മലയാളി താരം സികെ വിനീതും ഈസ്റ്റ് ബംഗാളിനൊപ്പമുണ്ട്. ഈ സീസണിലാണ് ഈസ്റ്റ് ബംഗാള്‍ ഐഎസ്‌എല്ലിന്‍റെ ഭാഗമാകുന്നത്. മോഹന്‍ബഗാന്‍ എടികെക്ക് ഒപ്പം ലയിക്കുന്നതും കഴിഞ്ഞ സീസണ് ശേഷമാണ്. അതിനാല്‍ ഫുട്‌ബോള്‍ നിരീക്ഷകര്‍ ഏറെ കൗതുകത്തോടെയാണ് പുതിയ ഡര്‍ബിയെ നിരീക്ഷിക്കുന്നത്.