ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സീസണിലെ അവസാന മത്സരത്തിന് ഇറങ്ങും. പ്ലേ ഓഫ് ഉറപ്പിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്‍റെഎതിരാളി.കേരളാ ബ്ലാസ്റ്റേഴ്‌സിനെയും ആരാധകരെയും സംബന്ധിച്ചിടത്തോളം മറക്കാന്‍ ആഗ്രഹിക്കുന്ന സീസണാണ് ഇത്തവണത്തേത്. തുടര്‍ പരാജയങ്ങളും സമനിലകളുമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെതാളം തെറ്റിച്ചത്.
ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ ക്ലബ്ബ് പുറത്താക്കുകയും പകരം. പുതിയ പരിശീലകൻ നെലോ വിൻഗാഡയെ നിയമിക്കുകയും ചെയ്തിരുന്നു.ഇപ്പോൾഹോം ഗ്രൗണ്ടില്‍ കൈവിട്ട പിന്തുണ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. നിലവില്‍ 14 പോയിന്‍റുമായി ഒമ്പതാം സ്ഥാനത്താണ് മഞ്ഞപ്പട. അവസാന ഹോം മത്സരത്തില്‍ പരിശീലകന്‍ വിൻഗാഡ മികച്ച ഇലവനുമായായിരിക്കും കളത്തില്‍ ഇറങ്ങുക.
ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ്-ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്‍റെ ചരിത്രമെടുത്താല്‍ ബ്ലാസ്റ്റേഴ്സിനാണ് മുന്‍തൂക്കം. ഇരു ടീമുകളും ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചു തവണ ജയം ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു. മൂന്നു തവണ നോര്‍ത്ത് ഈസ്റ്റും ജയിച്ചു. എന്നാൽ നാല് സീസണുകള്‍ക്ക് ശേഷം പ്ലേ ഓഫ് യോഗ്യത നേടിയ നോര്‍ത്ത് ഈസ്റ്റ് ഈ സീസണിൽ മികച്ച ഫോമിലാണ്. ഷട്ടോരിയുടെ കീഴില്‍ സാമ്പത്തിക ബാധ്യതകള്‍ അതിജീവിച്ച ഹൈലാന്‍ഡേഴ്‌സ് സീസണിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ച്ചവെച്ചാണ് പ്ലേ ഓഫിലെത്തിയത്. സെമി ഫൈനല്‍ മുന്നില്‍ കണ്ട് നോർത്ത് ഈസ്റ്റ്പ്രമുഖ താരങ്ങൾക്ക്ഇന്ന് വിശ്രമം അനുവദിക്കാനാണ് സാധ്യത.
സീസണില്‍ ഇതുവരെ രണ്ട് കളിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്. ഗുവാഹത്തിയില്‍ നടന്ന ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ സീസണിലെ ആശ്വാസ ജയമാണ് ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം.