വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്‌പൂര്‍ എഫ്‌സി, ഹൈദരാബാദ് എഫ്‌സി പോരാട്ടം ഗോള്‍രഹിത സമനിലയില്‍. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ ഹൈദരാബാദ് എഫ്‌സിയാണ് മുന്നിട്ട് നിന്നത്. മലയാളി ഗോളി ടിപി രഹനേഷിന്‍റെ തകര്‍പ്പന്‍ സേവാണ് ജംഷഡ്‌പൂരിന്‍റെ രക്ഷക്കെത്തിയത്.
ഐഎസ്‌എല്‍: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ജംഷഡ്‌പൂര്‍ - ഹൈദരാബാദിന് സമനില വാര്‍ത്ത
ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ച മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു
ആദ്യപകുതി അവസാനിക്കാന്‍ ആറ് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ജംഷഡ്‌പൂരിന്‍റെ ഫോര്‍വേഡ് ഫാറൂക്ക് ചൗധരി ഹൈദരാബാദിന്‍റെ ഗോള്‍ മുഖത്തേക്ക് ആക്രമണം നടത്തിയെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല. ലക്ഷ്യം തെറ്റിയ ഷോട്ട് പുറത്തേക്ക് പോയി. 42ാം മിനിട്ടില്‍ കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ ഗോളാക്കി മാറ്റാനുള്ള പ്രതിരോധ താരം സ്റ്റീഫന്‍ എസെയുടെ ശ്രമവും വിഫലമായി. ഇത്തവണ പന്ത് ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ അവസരങ്ങള്‍ കുറവായിരുന്നു. കളം നിറഞ്ഞ് കളിച്ച ഹൈദരാബാദിന്‍റെ മുന്നേറ്റ താരം അരിഡാനെ സന്‍ഡാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
മത്സരം സമനിലയിലായതോടെ ജംഷഡ്‌പൂര്‍ പോയിന്‍റ് പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതായി. 13 മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും അഞ്ച് സമനിലയും ഉള്‍പ്പെടെ 14 പോയിന്‍റാണ് ജംഷഡ്‌പൂരിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റുള്ള ഹൈദരാബാദ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്.