പനാജി: ഐഎസ്‌എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജംഷഡ്‌പൂര്‍ എഫ്‌സിക്ക് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജംഷഡ്‌പൂര്‍ ജയം പിടിച്ചത്. 93ാം മിനിട്ടില്‍ ഇഷാന്‍ പണ്ഡിതയുടെ ഗോളിലൂടെയാണ് ജംഷഡ്‌പൂര്‍ വിജയമുറപ്പിച്ചത്.
മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ നേര്‍ത്ത് ഈസ്‌റ്റാണ് ആദ്യം മുന്നിലെത്തിയത്. മലയാളി താരം സുഹൈര്‍ വി.പിയുടെ പാസില്‍ നിന്ന് ദെഷോണ്‍ ബ്രൗണാണ് ടീമിനായി ലക്ഷ്യം കണ്ടത്.
എന്നാല്‍ 44ാം മിനിട്ടില്‍ ജംഷഡ്‌പൂര്‍ ഒപ്പം പിടിച്ചു. ഗ്രെഗ് സ്റ്റീവാര്‍ട്ടിന്‍റെ ഫ്രീ കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. കിക്കിന് തലവെച്ച ജോര്‍ദാന്‍ മറെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് 56ാം മിനിട്ടില്‍ ജംഷഡ്‌പൂര്‍ മുന്നിലെത്തി. ബോറിസ് സിങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. എന്നാല്‍ 91ാം മിനിട്ടില്‍ തന്‍റെ രണ്ടാം ഗോളുമായി ദെഷോണ്‍ ബ്രൗണ്‍ നോര്‍ത്ത്ഈസ്റ്റിനെ ഒപ്പമെത്തിച്ചു.