ഫത്തോഡ: ഐഎസ്‌എല്ലിലെ ജംഷഡ്‌പൂര്‍ എഫ്‌സി -ഹൈദരാബാദ് എഫ്‌സി മത്സരം സമനിലയില്‍. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ മുന്നിലെത്തിയ ജംഷഡ്‌പൂരിനെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഹൈദരാബാദ് സമനിലയില്‍ പിടിച്ചത്.
ISL : ജംഷഡ്‌പൂരിനും ഹൈദരാബാദിനും സമനിലക്കളി - ബര്‍തോലൊമ്യു ഒഗ്ബെച്ചെ
ISL : ആദ്യ പകുതിയില്‍ മുന്നിലെത്തിയ ജംഷഡ്‌പൂരിനെ ( Jamshedpur FC) രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഹൈദരാബാദ് (Hyderabad FC) സമനിലയില്‍ പിടിച്ചത്.
41ാം മിനിട്ടില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടാണ് ജംഷഡ്‌പൂരിന്‍റെ ഗോള്‍ നേടിയത്. 54ാം മിനിട്ടില്‍ ബര്‍തോലൊമ്യു ഒഗ്ബെച്ചെയിലൂടെയാണ് ഹൈദരാബാദ് തിരിച്ചടിച്ചത്. അതേസമയം ഓരോ ഷോട്ടുകള്‍ മാത്രമാണ് ഇരു സംഘവും ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തത്.
മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലയുമായി ജംഷഡ്‌പൂര്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് പോയിന്‍റാണ് സംഘത്തിനുള്ളത്. മൂന്ന് കളികളില്‍ ഓരോ ജയവും തോല്‍വിയും സമനിലയുമുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്. നാല് പോയിന്‍റാണ് സംഘത്തിനുള്ളത്.