വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ അവസാന മത്സരത്തില്‍ ജയിച്ച് ജംഷഡ്‌പൂര്‍ എഫ്‌സി. ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജംഷഡ്‌പൂരിന്‍റെ ജയം. ആദ്യ പകുതിയിലാണ് ജംഷഡ്‌പൂരിന്‍റെ മൂന്ന് ഗോളുകളും പിറന്നത്. ഡിഫന്‍ഡര്‍ സ്റ്റീഫന്‍ ഇസെ 16 -ാം മിനിട്ടില്‍ ജംഷഡ്‌പൂരിന് വേണ്ടി വല കുലുക്കി. പിന്നാലെ ഡംഗല്‍(34), ഡേവിഡ് ഗ്രാന്‍ഡെ(41) എന്നിവരും ബംഗളൂരുവിനെതിരെ ഗോള്‍ സ്വന്തമാക്കി.
ബംഗളൂരുവിനെതിരെ ജയം സ്വന്തമാക്കി ജംഷഡ്‌പൂര്‍ - isl today news
തിലക് മൈതാനത്ത് നടന്ന മത്സരത്തില്‍ ജംഷഡ്‌പൂര്‍ മൂന്ന് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ ബംഗളൂരു രണ്ട് ഗോളുകള്‍ മാത്രമെ നേടാനായുള്ളൂ.
ജംഷഡ്‌പൂര്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തിയതിനെ തുടര്‍ന്ന് രണ്ടാം പകുതിയില്‍ ബംഗളൂരു ഉണര്‍ന്ന് കളിച്ചു. ഫ്രാന്‍ ഗോണ്‍സാലസ്(62), സുനില്‍ ഛേത്രി (71) എന്നിവര്‍ ബംഗളൂരുവിന് വേണ്ടി വല കുലുക്കി. പക്ഷേ വിജയം മാത്രം സ്വന്തമാക്കാനായില്ല. ജംഷഡ്‌പൂര്‍ ആറും ബംഗളൂരു ഏഴും ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കുതിര്‍ത്തു. തിലക് മൈതാനത്ത് നടന്ന മത്സരത്തില്‍ പന്തടക്കത്തിലും പാസുകളിലും മുന്നില്‍ നിന്ന ബംഗളൂരുവിന് മുന്നേറ്റത്തിലെ പിഴവുകളാണ് വിനയായത്.
ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആറും ഏഴും സ്ഥാനങ്ങളില്‍ തുടരുന്ന ജംഷഡ്‌പൂരിന്‍റെയും ബംഗളൂരു എഫ്‌സിയുടെയും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതിനകം അവസാനിച്ചു. ലീഗില്‍ നാളെ നടക്കുന്ന അടുത്ത മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇതേ വേദിയില്‍ രാത്രി 7.30നാണ് മത്സരം.